രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

അറ്റനഷ്ടം വലിയ തോതില്‍ കുറച്ച് പിബി ഫിന്‍ടെക്ക്

ന്യൂഡല്‍ഹി: പോളിസിബസാര്‍, പൈസബസാര്‍ എന്നിവ നടത്തുന്ന പിബി ഫിന്‍ടെക് ഒന്നാംപാദ പ്രവര്‍ത്തന ഫലം പുറത്തുവിട്ടു.  നഷ്ടം 11.9 കോടി രൂപയായി കുറയ്ക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. മുന് വര് ഷം ഇതേ പാദത്തില് 204 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

വരുമാനം 32 ശതമാനമുയര്‍ത്തി 666 കോടി രൂപയായി.മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 505 കോടി രൂപ മാത്രമായിരുന്നു വരുമാനം. അതേസമയം തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റ നഷ്ടം ഏറിയിട്ടുണ്ട്.

മാര്‍ച്ച് പാദത്തില്‍ നഷ്ടം 9.4 കോടി രൂപയാക്കി കുറയ്ക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. കമ്പനി ഓഹരി 2 ശതമാനം ഉയര്‍ന്ന് 797.75 രൂപയിലാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്.

X
Top