കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

റിയല്‍ എസ്റ്റേറ്റിലെ പിഇ നിക്ഷേപം 1.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു: റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ആഗോള മാന്ദ്യ ആശങ്കകള്‍ക്കിടയിലും ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണി കരുത്തുകാട്ടുന്നു. ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേയ്ക്കുള്ള സ്വകാര്യ ഇക്വിറ്റി നിക്ഷേപം 2023 കലണ്ടറിന്റെ രണ്ടാം പാദത്തില്‍ 1.3 ബില്യണ്‍ ഡോളറായി (10,700 കോടി രൂപ). മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 85 ശതമാനം വര്‍ദ്ധന.

വാണിജ്യ ഓഫീസ് ആസ്തികളിലേയ്ക്കാണ് നിക്ഷേപത്തിന്റെ 66 ശതമാനവും ഒഴുകിയത്. അതായത് 704 മില്യണ്‍ ഡോളര്‍. ആദ്യ പാദത്തിലെ നിക്ഷേപം നടത്തിയത് പൂര്‍ണ്ണമായും വിദേശ സ്ഥാപന നിക്ഷേപകരാണ്.

അവര്‍ ശ്രദ്ധകേന്ദ്രീകരിച്ചത്, മുംബൈ, ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍), ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രധാന ഓഫീസ് ആസ്തികളിലാണ്.എന്‍സിആറിലെയും മുംബൈയിലെയും വ്യാവസായിക, ലോജിസ്റ്റിക് ആസ്തികള്‍ ത്രൈമാസ നിക്ഷേപത്തിന്റെ 20 ശതമാനം പിടിച്ചെടുത്തു. ഒരു വര്‍ഷത്തിലേറെയായി നടന്നുവരുന്ന നിരവധി വന്‍കിട ഇടപാടുകള്‍ ഈ പാദത്തില്‍ പൂര്‍ത്തിയായതായും സാവില്‍സ് ഇന്ത്യ അറിയിക്കുന്നു.

‘സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങളുടെ വരവ് വലിയ തോതിലുള്ള പ്രോജക്റ്റുകളുടെ വികസനത്തിന് ആക്കം കൂട്ടി. മാത്രമല്ല, വെയര്‍ഹൗസിംഗ്, ലോജിസ്റ്റിക്‌സ്, കോ-വര്‍ക്കിംഗ് സ്‌പേസുകള്‍ തുടങ്ങി, പ്രധാന വിഭാഗങ്ങളുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്തു,’ സാവില്‍സ് ഇന്ത്യ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ ദിവാകര്‍ റാണ പറഞ്ഞു.

രാജ്യത്തെ ആദ്യ റീട്ടെയില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റായ നെക്‌സസ് സെലക്ട് ട്രസ്റ്റ് ആഭ്യന്തര, അന്തര്‍ദ്ദേശീയ നിക്ഷേപകരില്‍ കൂടുതല്‍ താല്‍പ്പര്യം വളര്‍ത്തുന്നു. ഇത് വിപണിയുടെ വര്‍ദ്ധിച്ചുവരുന്ന പക്വതയെയും റിയല്‍ എസ്റ്റേറ്റിനെ ആകര്‍ഷകമായ ആസ്തിയായി കാണുന്നതിന്റെയും ഉദാഹരണാണ്, റാണ കൂട്ടിച്ചേര്‍ത്തു.

X
Top