മുംബൈ: ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 17 നിശ്ചയിച്ചിരിക്കയാണ് പെന്നി സ്റ്റോക്ക് കമ്പനി സായാനന്ദ് കൊമേഴ്‌സ്യല്‍ ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള 1, 30, 00,000 ഓഹരികള്‍ 1 രൂപ മുഖവിലയുള്ള 13, 00, 00,000 ഓഹരികളാക്കി വിഭജിക്കാനാണ് പദ്ധതി.ഇതോടെ ഓഹരിയുടമകളുടെ പക്കലുള്ള 10 രൂപ മുഖവിലയുള്ള ഓഹരി, 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും.
നിലവില്‍ 13.54 രൂപയിലാണ് ഈ പെന്നിസ്റ്റോക്ക് ബിഎസ്ഇയില്‍ ട്രേഡ് ചെയ്യുന്നത്. 2022 ല്‍ ഇതുവരെ 47.17 ശതമാനം നേട്ടമുണ്ടാക്കാന്‍ ഓഹരിയ്ക്കായി. അതേസമയം കഴിഞ്ഞ ഒരു മാസത്തില്‍ ഓഹരി 15.90 ശതമാനം ഇടിവ് നേരിട്ടു. ഓഗസ്റ്റ് 1 ന് രേഖപ്പെടുത്തിയ 17.25 രൂപയാണ് 52 ആഴ്ചയിലെ ഉയരം.
ജൂലൈ 14 ന് കുറിച്ച 8.77 രൂപ 52 ആഴ്ചയിലെ താഴ്ചയുമാണ്. നിലവില്‍ 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 21.50 ശതമാനം താഴെയും 52 ആഴ്ചയിലെ താഴ്ചയില്‍ നിന്നും 54.38 ശതമാനം ഉയരത്തിലുമാണ് ഓഹരി.15.38 കോടി രൂപ വിപണി മൂലധനമുള്ള സായാനന്ദ് കൊമേഴ്‌സ്യല്‍ ലിമിറ്റഡ് വാണിജ്യ സേവന വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ചെറിയ കമ്പനിയാണ്.