ന്യൂഡല്‍ഹി: വെള്ളിയാഴ്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്ത പെന്നിസ്റ്റോക്കാണ് ഇഎല്‍ ഫോര്‍ജിന്റേത്. മികച്ച ത്രൈമാസ, വാര്‍ഷിക ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഓഹരിയെ ഉയര്‍ത്തിയത്.
നാലാംപാദത്തില്‍ അറ്റ വില്‍പന 62.02 ശതമാനവും അറ്റാദായം 103 ശതമാനവും വര്‍ദ്ധിച്ചു.വാഹന ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. വിപണി മൂല്യം 21.34 കോടി രൂപ.
കഴിഞ്ഞ 5 ദിവസത്തില്‍ 1.39 ശതമാനവും 6 മാസത്തില്‍ 40 ശതമാനവുമാണ് ഓഹരി ഉയര്‍ന്നത്.നിലവിലെ വില 10.50 രൂപ.