ന്യൂഡല്‍ഹി: ഓഹരി വിഭജനം പ്രഖ്യാപിക്കാനായി ഡിസംബര്‍ 16 ന് ഡയറക്ടര്‍ ബോര്‍ഡ് വിളിച്ചിരിക്കയാണ് ശ്രീ സെക്യൂരിറ്റീസ്. തുടര്‍ന്ന് ഓഹരി 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. രണ്ടാം പാദത്തില്‍ അറ്റാദായം 16.67 ശതമാനം വര്‍ധിപ്പിച്ച് 0.07 കോടി രൂപയാക്കാനും കമ്പനിയ്ക്ക് സാധിച്ചിരുന്നു.
അറ്റ പ്രവര്‍ത്തനവരുമാനം 0.13 കോടി രൂപയായി. റിപ്പോര്‍ട്ട് ചെയ്ത ഇപിഎസ് 0.009 / ഓഹരിയാണ്. 0.008 ല്‍ നിന്നുള്ള വര്‍ധനവാണിത്.
കഴിഞ്ഞ 5 വര്‍ഷത്തില്‍ 104.07 ശതമാനം ഉയര്‍ച്ച നേടിയ ഓഹരിയാണ് ശ്രീ സെക്യൂരിറ്റീസിന്റേത്. മൂന്ന് വര്‍ഷത്തിലെ നേട്ടം 124.80 ശതമാനം.