ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

അറ്റാദായത്തില്‍ 400 ശതമാനം വളര്‍ച്ച, നേട്ടം കൈവരിച്ച് പെന്നി സ്റ്റോക്ക്

ന്യൂഡല്‍ഹി: സ്മോള്‍ ക്യാപ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെമിക്കല്‍ കമ്പനിയായ വികാസ് ഇക്കോടെക് മികച്ച രണ്ടാം പാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 400 ശതമാനം ഉയര്‍ത്തി 3.50 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. വരുമാനം 7.50 കോടി രൂപയില്‍ നിന്നും 13.50 കോടി രൂപയാക്കാനുമായി.

തുടര്‍ന്ന് ഈ പെന്നി സ്റ്റോക്ക് 3.40 ത്തില്‍ നിന്നും 3.85 ആയി ഉയര്‍ന്നു.

ഓഹരി വില ചരിത്രം

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 110 ശതമാനം ആദായം നിക്ഷേപകര്‍ക്ക് സമ്മാനിച്ച സ്റ്റോക്കാണിത്.രണ്ടാം പാദഫലം പുറത്തുവിട്ടതു തൊട്ട് 13 ശതമാനം ഉയര്‍ച്ച കൈവരിച്ചു.നിലവില്‍ ട്രേഡ് ചെയ്യപ്പെടുന്ന അളവ് 34.53 ലക്ഷം.

356 കോടി വിപണി മൂല്യമുള്ള ഈ കെമിക്കല്‍ സ്റ്റോക്കിന്റെ പിഇ മള്‍ട്ടിപ്പിള്‍ 37 ആണ്. മൊത്തം മേഖലയുടേത് 28.65.. 6.90 ആണ് 52 ആഴ്ച ഉയരം. 1.95 ആണ് 52 ആഴ്ചയിലെ താഴ്ച.

ഷെയറിന്റെയും ബുക്ക് മൂല്യം 2.44. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന് ശേഷം സ്‌മോള്‍ ക്യാപ് കമ്പനിയുടെ പെയ്ഡ് അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റല്‍ 9.47 കോടി രൂപയായി. ഒരു വര്‍ഷത്തിനിടയില്‍ 47 ശതമാനത്തിന്റെ ഉയര്‍ച്ച.

X
Top