ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

2022 ല്‍ 1000 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയ പെന്നി സ്റ്റോക്കുകള്‍

മുംബൈ: പലിശ നിരക്ക് വര്‍ദ്ധനയും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും കാരണം 2022 ല്‍ ഓഹരി വിപണി അസ്ഥിരമായിരുന്നു. അതേസമയം, അധികം അറിയപ്പെടാത്ത പെന്നി സ്റ്റോക്കുകളില്‍ നിക്ഷേപിച്ച് ചില നിക്ഷേപകര്‍ പണം വാരി. ഈ പെന്നി സ്റ്റോക്ക് കമ്പനികളൊന്നും അനലിസ്റ്റുകളുടെ പരിധിയില്‍ വന്നില്ല എന്നതാണ് ഏറെ രസകരം.

ഓഹരി വിശദാംശങ്ങള്‍ ചുവടെ
കൈസര്‍ കോര്‍പറേഷന്‍: 2022 ല്‍ 1957 ശതമാനമാണ് ഓഹരി ഉയര്‍ന്നത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ 2.80 രൂപ വിലയുണ്ടായിരുന്നത് നിലവില്‍ 57 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്. തുടര്‍ച്ചയായപാദങ്ങളില്‍ നഷ്ടം വരുത്തിയ കമ്പനിയാണിത്. വരുമാനം പാദാടിസ്ഥാനത്തില്‍ 50 ശതമാനം താഴ്ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 75 ശതമാനത്തിന്റെ കുറവാണ് വരുമാനത്തിലുണ്ടായത്. അതേസമയം കടം 5.76 കോടി രൂപയില്‍ നിന്നും 10.43 കോടി രൂപയായി വളരുകയും ചെയ്തു. ലേബല്‍ പ്രിന്റിംഗ്, സ്റ്റേഷനറി മാഗസിനുകള്‍, കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ എന്നിവ നിര്‍മ്മിക്കുന്ന കൈസര്‍ 447.28 കോടി വിപണി മൂല്യമുള്ള സ്മോള്‍ ക്യാപ്പ് കമ്പനിയാണ്. 59.2 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാര്‍ കൈവശം വയ്ക്കുന്നു. 40.48 ശതമാനം ഓഹരികള്‍ സ്ഥാപനങ്ങളല്ലാത്ത നിക്ഷേപകരുടെ കൈവശമാണ്.

അലയന്‍സ് ഇന്റഗ്രേറ്റഡ് മെറ്റാലിക്‌സ്: 1578 ശതമാനത്തിന്റെ വര്‍ധനവാണ് 2022 ല്‍ കൈവരിച്ചത്. 2.71 രൂപയില്‍ നിന്നും 45 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. തുടര്‍ച്ചയായ 22 പാദങ്ങളില്‍ നഷ്ടം രേഖപ്പെടുത്തി. അതേസമയം പ്രവര്‍ത്തന ലാഭം ഏഴ് പാദങ്ങളില്‍ ഉയര്‍ത്താനായി. ചെലവ് കുറഞ്ഞതാണ് കാരണം. 302.17 കോടി കടം 335.82 കോടി രൂപയായി ഉയരുകയും ചെയ്തു.

ഹെമാങ് റിസോഴ്‌സസ്: കല്‍ക്കരി വിതരണക്കാരായ കമ്പനി അടിസ്ഥാന സൗകര്യ സേവനരംഗത്തും സാന്നിധ്യമറിയിക്കുന്നു. നടപ്പ് വര്‍ഷത്തില്‍ 3.09 രൂപയില്‍ നിന്നും 53 രൂപയിലേയ്ക്ക് ഉയര്‍ന്നു. നേട്ടം 1612 ശതമാനം. വരുമാനം പൂജ്യത്തില്‍ നിന്നും 86.72 കോടി രൂപയാക്കി സെപ്തംബര്‍ പാദത്തില്‍ വരുത്തിയ കമ്പനി, അഞ്ച് പാദങ്ങളില്‍ തുടര്‍ച്ചയായി അറ്റദായവും റിപ്പോര്‍ട്ട് ചെയ്തു. കടം 21.59 കോടി രൂപയില്‍ നിന്നും 3.39 കോടി രൂപയായി കുറച്ചു.

കെബിഎസ് ഇന്ത്യ: വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനിയായ കെബിഎസ് 1378 ശതമാനമാണ് ഉയര്‍ന്നത്. 9.50 രൂപയില്‍ നിന്നും 141 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. 2021 ല്‍ 140 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. അറ്റാദായം 1 ലക്ഷം രൂപയില്‍ നിന്നും 39 ലക്ഷമാക്കിയ കമ്പനി, വരുമാനം 1.89 കോടി രൂപയാക്കി ഉയര്‍ത്തി.

സോനാല്‍ അഡ്ഹസീവ്‌സ്: 1359 ശതമാനം ഉയര്‍ന്ന ഓഹരി, 9.30 രൂപയില്‍ നിന്നും 136 രൂപയിലേയ്ക്ക് കുതിക്കുകയായിരുന്നു. വരുമാനം 13.07 കോടി രൂപയില്‍ നിന്നും 21.08 കോടി രൂപയിലേയ്ക്ക് ഉയര്‍ന്നു. അറ്റാദായം 1.14 ലക്ഷം രൂപയില്‍ നിന്നും 28 ലക്ഷം രൂപയാക്കി ഉയര്‍ത്താനുമായി. കടം 27.06 കോടി രൂപയില്‍ നിന്നും 3.34 കോടി രൂപയാക്കി കുറച്ചു.

ബീക്കെ നിരായത്: 7 രൂപയില്‍ നിന്നും 80 രൂപയിലേയ്ക്ക് കുതിച്ച ഓഹരി, 1000 ശതമാനത്തിന്റെ നേട്ടമാണുണ്ടാക്കിയത്. വരുമാനം 19 ലക്ഷം രൂപയില്‍ നിന്നും 2.85 കോടി രൂപയാക്കി. സെപ്തംബറില്‍ പക്ഷെ കടം 6 കോടി രൂപയായി വളര്‍ന്നു.

ആഷ്‌നിഷ ഇന്‍ഡസ്ട്രീസ്: 0.96 രൂപയില്‍ നിന്നും 10 രൂപയായി വളര്‍ന്ന ഓഹരിയാണിത്. 1000 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് 2022 ല്‍ സ്‌റ്റോക്കിനുണ്ടായത്. കഴിഞ്ഞ രണ്ട് പാദങ്ങളിലായി വരുമാനം സൃഷ്ടിക്കാനായിട്ടുണ്ട്. ജൂണിലെ 53 ലക്ഷം രൂപയില്‍ നിന്നും വരുമാനം 1.15 കോടി രൂപയായി ഉയര്‍ന്നു. അറ്റാദായം 7 ലക്ഷം രൂപയില്‍ നിന്നും 25 ലക്ഷം രൂപയുമായി.

X
Top