ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പെപ്പര്‍ഫ്രൈയുടെ തൃശ്ശൂരിലെ ആദ്യ സ്റ്റുഡിയോ തുറന്നു

തൃശ്ശൂര്‍:  ഇ-കൊമേഴ്‌സ് ഫര്‍ണിച്ചര്‍ ഹോം ഗുഡ്‌സ് കമ്പനിയായ പെപ്പര്‍ഫ്രൈയുടെ തൃശ്ശൂരിലെ ആദ്യ സ്റ്റുഡിയോ തുറന്നു. ഇന്ത്യയിലെ പ്രധാന വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനും, ഹോം, ലിവിങ് സ്‌പേസ് തുടങ്ങിയ വിപണികളില്‍ ഒമ്‌നി ചാനല്‍ ബിസിനസ് രൂപപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഓഫ്‌ലൈന്‍ വിപുലീകരണം. രാജ്യത്ത് 174ലേറെ സ്റ്റുഡിയോകളുള്ള പെപ്പര്‍ഫ്രൈക്ക് 90 ലേറെ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്.
ഇന്ത്യയിലെ ഫര്‍ണിച്ചര്‍ റീട്ടെയില്‍ മേഖലയെ മാറ്റിമറിച്ച പെപ്പര്‍ഫ്രൈ രാജ്യത്തുടനീളമുള്ള എഫ്ഒഎഫ്ഒ  സ്റ്റുഡിയോകളുടെ വിപുലീകരണത്തിലൂടെ കമ്പനിയുടെ ഓമ്‌നിചാനല്‍ തന്ത്രം മുന്നോട്ടുകൊണ്ടുപോകുന്നു.  നിലവില്‍ 90-ലധികം പങ്കാളികളുമായി ചേര്‍ന്ന് കമ്പനി  പ്രവര്‍ത്തിക്കുന്നു.  വാട്ട്‌ഐസോ ഇന്റീരിയര്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ  പങ്കാളിത്തത്തോടെ ആരംഭിച്ച പുതിയ സ്റ്റുഡിയോ 1345  ചതുരശ്രഅടി വിസ്താരത്തില്‍ തൃശ്ശൂരിലെ  ഈസ്റ്റ് ഫോര്‍ട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഫര്‍ണിച്ചറുകളുടെയും ഹോം ഉല്‍പ്പന്നങ്ങളുടെയും വലിയ ശേഖരം  ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന കമ്പനിയുടെ ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്റുകള്‍ ഉപഭോക്താക്കള്‍ക്ക് ഡിസൈന്‍ സംബന്ധിച്ച ഉപദേശവും നല്‍കും. കേരളത്തിലെ ഹോം, ലിവിങ് സ്‌പേസ് ഉപഭോക്താക്കളുടെ തനതായ ആവശ്യങ്ങള്‍ക്കനുസൃതമായി വ്യക്തിഗത ഷോപ്പിങ് അനുഭവം നല്‍കാനാണ് തൃശ്ശൂരിലെ  സ്റ്റുഡിയോ ലക്ഷ്യമിടുന്നത്.
പെപ്പര്‍ഫ്രൈയുടെ ഓര്‍ഡര്‍, വില്‍പനാനന്തര സേവനം, സ്റ്റുഡിയോ ഡിസൈന്‍ പിന്തുണ, ലോഞ്ച് ആന്‍ഡ് സെറ്റപ്പ്, പ്രവര്‍ത്തന മാര്‍ഗനിര്‍ദേശം, മാര്‍ക്കറ്റിങ്, പ്രമോഷനുകള്‍ എന്നിവയ്ക്കുള്ള പിന്തുണയാണ് 2017ല്‍ തുടക്കമിട്ട പെപ്പര്‍ഫ്രൈ ഫ്രാഞ്ചൈസി ബിസിനസ് മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. ഹൈപ്പര്‍ ലോക്കല്‍ ഡിമാന്‍ഡിലും ട്രെന്‍ഡിലും അറിവുള്ള  പ്രാദേശിക സംരംഭകരുമായാണ് പെപ്പര്‍ഫ്രൈ പങ്കാളിത്തത്തിലേര്‍പ്പെടുന്നത്. എല്ലാ മാസവും ഏകദേശം 8-9 ഫ്രാഞ്ചൈസികള്‍ പെപ്പര്‍ഫ്രൈ അവതരിപ്പിക്കുന്നുണ്ട്.

വാട്ട്‌ഐസോ ഇന്റീരിയര്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന്  തൃശ്ശൂരില്‍  തങ്ങളുടെ പുതിയ സ്റ്റുഡിയോ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പെപ്പര്‍ഫ്രൈ ഫ്രാഞ്ചൈസിങ് അന്‍ഡ് അലയന്‍സസ് ബിസിനസ് ഹെഡ് അമൃത ഗുപ്ത പറഞ്ഞു.  പെപ്പര്‍ഫ്രൈ ഉപഭോക്തൃ ഇടപെടലുകളുടെ വലിയൊരു ഭാഗം എആര്‍, വെര്‍ച്വല്‍ ഉല്‍പ്പന്ന  ഇടപെടലുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ലോകമെമ്പാടും വീടെന്ന വികാരം ജനിപ്പിക്കുക എന്ന തങ്ങളുടെ ദൗത്യത്തിലൂടെ, സ്ഥിരമായി മികച്ച ഉപഭോക്തൃ സേവനം നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഞങ്ങളുടെ 2-ാമത്തെ ഫ്രാഞ്ചൈസി സ്റ്റുഡിയോയും ഇന്ത്യയിലെ പ്രമുഖ ഹോം, ഫര്‍ണിച്ചര്‍ വിപണിയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് പെപ്പര്‍ഫ്രൈ തൃശ്ശൂര്‍ ഉടമ ദിനേശ് സി പറഞ്ഞു.

X
Top