
ന്യൂഡല്‍ഹി: ഫുഡ്സ് ആന്‍ഡ് ബിവറേജസ് പ്രമുഖരായ പെപ്സികോ ഇന്ത്യ ഹോള്‍ഡിംഗ്സ് 2022 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായത്തില്‍ 62 ശതമാനം ഇടിവ് രേഖപ്പെടുത്തി. അറ്റാദായം, മുന്‍ സാമ്പത്തിക വര്‍ഷം 73 കോടി രൂപയായിരുന്നത് 28 കോടിയായി കുറഞ്ഞു. കമ്പനി, രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് (RoC) സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും ഗവേഷണ പ്ലാറ്റ്ഫോമായ ടോഫ്ളറില്‍ നിന്നുള്ള വിശദമായ സാമ്പത്തിക വിശകലനവും അനുസരിച്ച്, മൊത്തം പ്രവര്‍ത്തന വരുമാനം 24 ശതമാനം ഉയര്‍ന്ന് 6,240 കോടി രൂപയായിട്ടുണ്ട്.
മൊത്തം വരുമാനത്തിന്റെ, 754 കോടി രൂപ അല്ലെങ്കില്‍ 12 ശതമാനം ജല ബിസിനസില്‍ നിന്നാണ് (മിനറല്‍, എയറേറ്റഡ് വാട്ടര്‍ ഉള്‍പ്പെടെ). ബാക്കിയുള്ളത് (88 ശതമാനം) ഭക്ഷണ വിഭാഗത്തില്‍ നിന്നും ലഭ്യമായി. പെപ്സികോ ഇന്ത്യയുടെ പോര്‍ട്ട്ഫോളിയോയില്‍ മൗണ്ടന്‍ ഡ്യൂ, പെപ്സി, സ്റ്റിംഗ്, ലേസ്, കുര്‍കുറെ, ഡോറിറ്റോസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്നു.
2022 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ചെലവുകള്‍ 24 ശതമാനം ഉയര്‍ന്നു. പെപ്സികോ 1989 മുതല്‍ ഇന്ത്യയിലുണ്ട്. 1990-കളുടെ മധ്യത്തില്‍ അവര്‍ ഡ്യൂക്ക് ആന്‍ഡ് സണ്‍സ് ഏറ്റെടുത്തു. ഇടപാടിന്റെ സമയത്ത്, ഡ്യൂക്ക്‌സ് പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഒരു വലിയ പേരായിരുന്നു.
പെപ്സികോ, വാങ്ങലിനുശേഷം, 2004-ല്‍ ബ്രാന്‍ഡുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കി. വരുണ്‍ ബിവറേജസാണ് കമ്പനിയുടെ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുപ്പിയിലാക്കി വിതരണം ചെയ്യുന്നത്.