സ്വര്‍ണത്തിന് ഇ-വേ ബില്‍ പുനഃസ്ഥാപിച്ച് ജിഎസ്ടി വകുപ്പ്പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചേക്കുംവ്യാജവിവരങ്ങള്‍ നല്‍കി നികുതി റീഫണ്ടിന് ശ്രമിച്ച 90,000 പേരെ കണ്ടെത്തി ആദായനികുതി വകുപ്പ്സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കടന്ന് മുന്നോട്ട്കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്; അഞ്ച് പ്രധാന പ്രതീക്ഷകൾ ഇതാ

ഹൽദിറാം ഓഹരികൾ സ്വന്തമാക്കാൻ പെപ്സികോയും രംഗത്ത്

ന്ത്യയിലെ പലഹാര വിപണിയിലെ പ്രമുഖരായ ഹൽദിറാം (Haldiram) സ്നാക് ഫുഡ്സിന്റെ ഓഹരികൾ സ്വന്തമാക്കാൻ പെപ്സികോയും (PepsiCo) രംഗത്ത്.

സിംഗപ്പുർ ആസ്ഥാനമായ നിക്ഷേപകസ്ഥാപനം ടെമാസെക്, യുഎസ് നിക്ഷേപകസ്ഥാപനമായ ആൽഫ വേവ് ഗ്ലോബൽ, ബ്ലാക്ക്സ്റ്റോൺ, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയവയുടെ നിരയിലേക്കാണ് പെപ്സികോയും ചേർന്നത്. ‌

ഈ കമ്പനികളും ഹൽദിറാമിന്റെ സ്ഥാപകരും പ്രമോട്ടർമാരുമായ അഗർവാൾ കുടുംബവുമായി ചർച്ചകളും തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ തനത് പലഹാര വിതരണക്കമ്പനിയാണ് ഹൽദിറാം.

ആദ്യമായാണ് ഹൽദിറാം ഓഹരി വിൽപനയ്ക്ക് ഒരുങ്ങുന്നത്. 10-15% ഓഹരികൾ വിൽക്കാനാണ് നീക്കം. കമ്പനിക്ക് മൊത്തം 85,000-90,000 കോടി രൂപ മൂല്യം വിലയിരുത്തിയാണിതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പെപ്സികോയുടെ യുഎസിലെ മാതൃകമ്പനി നേരിട്ടാണ് ഓഹരി ഏറ്റെടുക്കൽ ചർച്ചകളിൽ പങ്കെടുക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ വിപണിയിൽ വൻ സ്വീകാര്യതയുള്ള ലെയ്സ് ചിപ്സ്, കുർകുറെ, ഡോറിറ്റോസ് നാചോ ചിപ്സ്, ക്വാക്കർ ഓട്സ് എന്നിവയുടെ നിർമാതാക്കൾ പെപ്സിയാണ്. വിപണിയിൽ മറ്റ് കമ്പനികളിൽ നിന്ന് മത്സരം കടുക്കുന്ന സാഹചര്യത്തിലാണ് ഹൽദിറാം ഓഹരികൾ ഏറ്റെടുക്കാൻ പെപ്സികോ ലക്ഷ്യമിടുന്നത്.

ഹൽദിറാം സ്നാക് ഫുഡ്സ്
കഴിഞ്ഞ സാമ്പത്തികവർഷം (2023-24) ഹൽദിറാം നേടിയ വരുമാനം 12,800 കോടി രൂപയായിരുന്നു. പെപ്സികോയുടെ വിറ്റുവരവിനേക്കാൾ ഇരട്ടിയോളമാണിത്. 500ലേറെ തരം പലഹാരങ്ങൾ ഹൽദിറാം വിപണിയിൽ എത്തിക്കുന്നു.

പെപ്സികോ ഇന്ത്യ ഹോൾഡിങ്സിന്റെ വരുമാനം 2023 ഏപ്രിൽ-ഡിസംബറിൽ 5,954.16 കോടി രൂപയായിരുന്നു. പെപ്സികോ സ്നാക്സിന്റേത് മാത്രം ഇക്കാലയളവിൽ 4,763.29 കോടി രൂപയും.

ഇന്ത്യയുടെ പലഹാര വിപണിക്ക് 2023ൽ 42,695 കോടി രൂപയാണ് മൂല്യം കൽപിക്കുന്നത്. 2032ൽ ഇത് 95,500 കോടി രൂപയാകുമെന്ന് കരുതുന്നു.

X
Top