ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

ഇരട്ട അക്ക വരുമാന വളർച്ച രേഖപ്പെടുത്തി പെപ്‌സികോ

ന്യൂഡൽഹി: 2022 ജൂണിൽ അവസാനിച്ച രണ്ടാം പാദത്തിൽ ആഗോള ഭക്ഷ്യ-പാനീയ പ്രമുഖരായ പെപ്‌സികോ ഇന്ത്യൻ വിപണിയിൽ ഇരട്ട അക്ക ഓർഗാനിക് വരുമാന വളർച്ച റിപ്പോർട്ട് ചെയ്തു. മെക്സിക്കോ, ബ്രസീൽ, ചൈന, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലെ ഇരട്ട അക്ക വരുമാന വളർച്ച ഉൾപ്പെടെ തങ്ങളുടെ വികസ്വരവും വളർന്നുവരുന്നതുമായ വിപണികൾ ഈ പാദത്തിൽ മികച്ച വരുമാന നേട്ടം കൈവരിച്ചതായി പെപ്സികോ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ ഉൾപ്പെടുന്ന ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ (AMESA) ഡിവിഷനിൽ നിന്നുള്ള 2022 രണ്ടാം പാദത്തിലെ പെപ്‌സികോയുടെ അറ്റവരുമാനം 1.60 ബില്യൺ ഡോളറിൽ നിന്ന് 5.86 ശതമാനം ഉയർന്ന് 1.69 ബില്യൺ ഡോളറായി വർധിച്ചു.

കഴിഞ്ഞ രണ്ടാം പാദത്തിൽ എഎംഇഎസ്എയിൽ അതിന്റെ സൗകര്യപ്രദമായ ഭക്ഷണ യൂണിറ്റിന്റെ അളവ് 10 ശതമാനം വളർന്നതായും, ഇത് പ്രാഥമികമായി മിഡിൽ ഈസ്റ്റിലെയും ഇന്ത്യയിലെയും ഇരട്ട അക്ക വളർച്ചയെ പ്രതിഫലിപ്പിക്കുന്നതായും പെപ്‌സികോ പറഞ്ഞു. സമാനമായി കമ്പനിയുടെ ബിവറേജ് യൂണിറ്റിന്റെ അളവ് 28 ശതമാനം വളർച്ച കൈവരിച്ചു. കൂടാതെ എഎംഇഎസ്എ ഡിവിഷനിലെ പെപ്‌സികോയുടെ പ്രവർത്തന ലാഭം 14 ശതമാനം വർദ്ധിച്ചു. മൊത്തത്തിൽ, പെപ്‌സികോയുടെ ആഗോള അറ്റാദായം 5.24 ശതമാനം ഉയർന്ന് 20.2 ബില്യൺ ഡോളറിലെത്തിയതായി കമ്പനി അറിയിച്ചു.

X
Top