ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്നുള്ള വരുമാനം ഇരട്ടിയാക്കാൻ പെപ്സികോ

അംബാനിയുടെ റിലയൻസ് റീടെയിലിന് കീഴിൽ അടുത്തിടെ പുറത്തിറങ്ങിയ സോഫ്റ്റ് ഡ്രിങ്ക്സ് ബ്രാൻഡാണ് കാമ്പ കോള. ആഗോള ഭീമമൻമാരായ പെപ്സിക്കും, കൊക്ക കോളയ്ക്കും കനത്ത വെല്ലുവിളി സൃഷ്ടിച്ചു കൊണ്ട് കുറഞ്ഞ പ്രൈസിങ്ങിലാണ് ഈ പ്രൊ‍ഡക്ട് എത്തിയിരിക്കുന്നത്.

എന്നാൽ ഇപ്പോഴിതാ റിലയൻസിന് വെല്ലുവിളി സൃഷ്ടിക്കുന്ന പ്രസ്താവനയാണ് പെപ്സികോ നടത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനകം ഇന്ത്യയിൽ നിന്നുള്ള വരുമാനം ഇരട്ടിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പെപ്സിയുടെ പ്രധാന വിപണിയാണ് ഇന്ത്യയെന്നും, വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികളാണ് കമ്പനിക്കുള്ളതെന്നും പെപ്സികോ ഇന്ത്യ& സൗത്ത് ഏഷ്യ സി.ഇ.ഒ ജാഗ്രത് കൊടേച ഒരു അഭിമുഖത്തിൽ പറഞ്ഞു.

പെപ്സികോയുടെ വളർച്ചയുടെ എൻജിനാണ് ഇന്ത്യയെന്ന് അദ്ദേഹം വിലയിരുത്തി. ഇത്തരത്തിൽ ആഗോളതലത്തിൽ കമ്പനിയുടെ വരുമാനത്തിൽ ഇന്ത്യൻ വിപണി നിർണായകമാണ്. കമ്പനിയെ സംബന്ധിച്ച് ഫുഡ്, സ്നാക്സ്, ബീവറേജ് എന്നിവയുടെെയെല്ലാം ലോകത്തിലെ മുൻനിരയിലുള്ള മൂന്ന് വിപണികളിലൊന്ന് ഇന്ത്യയാണ്.

അതേ സമയം ഇവിടത്തെ വിപണി നോർത്ത് അമേരിക്കയുടെ അത്രയും വികാസം പ്രാപിച്ചിട്ടില്ല. പെപ്സികോയുടെ ഇന്ത്യയിലെ ആളോഹരി ഉപഭോഗം വളരെ കുറവാണ്. അതേ സമയം അതിവേഗം വളർച്ച കൈവരിക്കുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയിൽ കമ്പനിക്ക് വലിയ ലക്ഷ്യങ്ങളാണ് ഇന്ത്യൻ വിപണിയുമായി ബന്ധപ്പെട്ടുള്ളത്.

ഉത്തർ പ്രദേശിലെ മധുരയിൽ കമ്പനി ഒരു ഗ്രീൻ ഫീൽഡ് പ്ലാന്റ് ആരംഭിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ മേഖലയിൽ ആസാമിൽ ഈ വർഷം അവസാനത്തോടെ മറ്റൊരു പ്ലാന്റ് കൂടി ആരംഭിക്കും.പെപ്സികോയുടെ 13-15 ആങ്കർ മാർക്കറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിലൊന്ന് ഇന്ത്യയാണ്. ഇവിടെ അടുത്ത 5 മുതൽ 7 വർഷങ്ങളിൽ വലിയ വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ പെപ്സികോ കാലങ്ങളായി കൊക്ക കോളയോടാണ് മത്സരിച്ചു കൊണ്ടിരുന്നത്. ഇതിനിടെയാണ് കുറഞ്ഞ വിലയിൽ മുകേഷ് അംബാനിയുടെ കാമ്പ കോള രംഗപ്രവേശം ചെയ്യുന്നത്.

ഇതോടെ വിപണിയിൽ ആക്രമണോത്സുകമായ വിലയുദ്ധമാണ് നടന്നത്. വിപണി വിഹിതം നഷ്ടമാകാതിരിക്കാനും, മേൽക്കൈ നേടാനും പെപ്സിയും, കൊക്കക്കോളയും, റിലയൻസിന്റെ പിന്തുണയുള്ള കാമ്പ കോളയോട് മത്സരിക്കുന്ന കാഴ്ച്ചയാണുണ്ടായത്.

എന്നാൽ വിവിധ റിപ്പോർട്ടുകൾ പ്രകാരം തുടക്കത്തിൽ കാമ്പ കോളയുടെ സ്വാധീനം വിപണിയിൽ താഴ്ന്നു നിന്ന സാഹചര്യമുണ്ടായിരുന്നു. വിതരണ ശൃംഘലയുടെ വ്യാപ്തി കുറവായിരുന്നതാണ് കാരണം.

എന്നാൽ നിലവിൽ കാമ്പ കോള തങ്ങളുടെ ഡിസ്ട്രിബ്യൂഷൻ വർധിപ്പിച്ചു കൊണ്ടു വരികയാണ്. ഇന്ത്യയിലെ ബീവറേജ് വിപണിയുടെ മൂല്യം ഏകദേശം 12 ബില്യൺ യു.എസ് ഡോളറാണ്. ഇത് CAGR അടിസ്ഥാനത്തിൽ 10-11% വളരുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

X
Top