ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതി

ന്യൂഡൽഹി: 4 രാജ്യങ്ങളിലേക്ക് 54,760 ടൺ ഉള്ളി കയറ്റുമതി നടത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി.

ബംഗ്ലദേശ് (50,000 ടൺ), ബഹ്റൈൻ (3,000ടൺ), മൊറീഷ്യസ് (1,200 ടൺ), ഭൂട്ടാൻ (560 ടൺ) എന്നിങ്ങനെയാണ് കയറ്റുമതി എന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു.

മാർച്ച് 31നകം ഇത്രയും അളവ് ഉള്ളി കയറ്റുമതി വ്യവസായികൾക്ക് അതത് രാജ്യങ്ങളിലേക്ക് അയയ്ക്കാം. നിലവിൽ മാർച്ച് 31 വരെ രാജ്യത്തു നിന്നുള്ള ഉള്ളി കയറ്റുമതിക്ക് വിലക്കുണ്ട്.

എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്ന് ഈ 4 രാജ്യങ്ങളുടെ കാര്യത്തിൽ ഇളവ് നൽകുകയായിരുന്നു.

X
Top