ന്യൂഡല്‍ഹി: പ്രമുഖ ഐടി സ്ഥാപനമായ പേര്‍സിസ്റ്റന്റ് സിസ്റ്റംസ്, ബുധനാഴ്ച 3ാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. മൊത്തം നികുതി കഴിച്ചുള്ള ലാഭം 237.95 കോടി രൂപയാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 34.9 ശതമാനം വര്‍ധനവാണിത്.
മൊത്തം വരുമാനം 45.4 ശതമാനം ഉയര്‍ന്ന് 2,169.3 കോടി രൂപയായി. ഓര്‍ഡര്‍ ബുക്ക് ഡിസംബര്‍ 31 വരെ 440.2 മില്യണ്‍ ഡോളറിന്റേതായിരുന്നു. ഇടക്കാല ലാഭവിഹിതമായി 28 രൂപയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി 27 ആണ് ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതി. നിലവിലെ ഓഹരി വില 3959.55 രൂപയാണെന്നിരിക്കെ 0.78 ശതമാനമാണ് ലാഭവിഹിത യീല്‍ഡ്.