ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

40,000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി പെട്രോനെറ്റ്

മുംബൈ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 40,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ ഗ്യാസ് ഇറക്കുമതിക്കാരായ പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പുതിയ ബിസിനസ്സിലേക്ക് കടക്കുന്നതിനും ലാഭം 10,000 കോടിയിലേക്ക് ഉയർത്തുന്നതിനുമായാണ് കമ്പനി നിക്ഷേപമിറക്കുന്നത്.

ഗുജറാത്തിലെ ദഹേജിലും കേരളത്തിലെ കൊച്ചിയിലുമായി രണ്ട് ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ഇറക്കുമതി സൗകര്യങ്ങൾ നടത്തുന്ന പെട്രോനെറ്റ്, പെട്രോകെമിക്കൽസ് ബിസിനസിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നതായി സ്ഥാപനത്തിന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പറയുന്നു.

അതിവേഗ വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനുമായി കമ്പനി ‘1-5-10-40’ തന്ത്രം രൂപപ്പെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവും 40,000 കോടിയുടെ നിക്ഷേപത്തിലൂടെ 10,000 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള വാർഷിക ലാഭവും കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് 43,169 കോടി രൂപയുടെ വിറ്റുവരവും 3,352 കോടി രൂപയുടെ അറ്റാദായവും ഉണ്ടായിരുന്നു.

600 കോടി മുതൽ മുടക്കിൽ ദഹേജ് ടെർമിനലിന്റെ ഇറക്കുമതി കപ്പാസിറ്റി പ്രതിവർഷം 17.5 ദശലക്ഷം ടണ്ണിൽ നിന്ന് 22.5 ദശലക്ഷം ടണ്ണായി ഉയർത്തുകയാണെന്ന് പെട്രോനെറ്റ് അറിയിച്ചു. കൂടാതെ 1,250 കോടി രൂപ ചെലവിൽ ദഹേജിലെ നിലവിലെ ആറ് ടാങ്കുകളോടൊപ്പം രണ്ട് എൽഎൻജി സംഭരണ ​​​​ടാങ്കുകൾ കൂടി കൂട്ടിച്ചേർക്കാൻ കമ്പനി പദ്ധതിയിടുന്നു.

അതേസമയം പെട്രോനെറ്റിന്റെ കൊച്ചി ടെർമിനലിന് പ്രതിവർഷം 5 മില്യൺ ടൺ എൽഎൻജി ഇറക്കുമതി ചെയ്യാനും വീണ്ടും വാതകമാക്കാനുമുള്ള ശേഷിയുണ്ട്. ഒപ്പം ദഹേജ് എൽഎൻജി ടെർമിനലിൽ ഇറക്കുമതി ചെയ്ത പ്രൊപ്പെയ്ൻ അടിസ്ഥാനമാക്കിയുള്ള പെട്രോകെമിക്കൽ കോംപ്ലക്‌സ് സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നു. ഗെയിൽ, ഐഒസി, ബിപിസിഎൽ, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) എന്നിവർക്ക് പെട്രോനെറ്റിൽ 12.5 ശതമാനം വീതം ഓഹരിയുണ്ട്.

X
Top