Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

11,000 കോടി രൂപ സമാഹരിക്കാൻ പിജിസിഐഎല്ലിന് ബോർഡിൻറെ അനുമതി

ഡൽഹി: ബോണ്ടുകളും ടേം ലോണുകളും ഇഷ്യൂ ചെയ്യുന്നതിലൂടെ 11,000 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള രണ്ട് നിർദ്ദേശങ്ങൾക്ക് സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (പിജിസിഐഎൽ) ബോർഡ് അംഗീകാരം നൽകി. 2022 ജൂലൈ 6 ചേർന്ന ഡയറക്ടർ ബോർഡ് യോഗം 11,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അംഗീകരിച്ചതായി കമ്പനി ബിഎസ്ഇ ഫയലിംഗിൽ അറിയിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ സുരക്ഷിത/അൺസെക്യൂർഡ്, നോൺ-കൺവേർട്ടിബിൾ, നോൺ-ക്യുമുലേറ്റീവ്, റിഡീം ചെയ്യാവുന്ന, നികുതി/നികുതി രഹിത കടപ്പത്രങ്ങൾ/ബോണ്ടുകൾ എന്നിവയിലൂടെ ആഭ്യന്തര വിപണിയിൽ നിന്ന് 6,000 കോടി രൂപ വരെ ഫണ്ട് സ്വരൂപിക്കാനുള്ള നിർദ്ദേശത്തിന് ബോർഡ് അംഗീകാരം നൽകിയാതായി കമ്പനി ഫയലിംഗിൽ പറഞ്ഞു.  

ഇതിന് പുറമെ മൂലധനച്ചെലവ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വാണിജ്യ ബാങ്കുകളിൽ നിന്ന് 5,000 കോടി രൂപ വരെ ടേം ലോൺ അനുവദിക്കുന്നതിനുള്ള മറ്റൊരു നിർദ്ദേശവും ബോർഡ് അംഗീകരിച്ചു. പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുടനീളം ബൾക്ക് പവർ ട്രാൻസ്മിഷനിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമാണ്. ഇത് ഇന്ത്യാ ഗവൺമെന്റിന്റെ ഊർജ്ജ മന്ത്രാലയത്തിന്റെ അധികാരപരിധിയിലാണ് പ്രവർത്തിക്കുന്നത്. 

X
Top