![](https://www.livenewage.com/wp-content/uploads/2022/07/cash1.jpg)
മുംബൈ: 2022 ഓഗസ്റ്റ് 11ലെ ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്‌നോളജി ലിമിറ്റഡിന്റെ 45 കോടി രൂപ മൂല്യം വരുന്ന ഓഹരികൾ വിറ്റഴിച്ച് പിജിഐഎം ഇന്ത്യ മ്യൂച്വൽ ഫണ്ട്, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി എന്നീ രണ്ട് സ്ഥാപനങ്ങൾ.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ പ്രകാരം പിജിഐഎം ഇന്ത്യ മ്യൂച്വൽ ഫണ്ടും (പിജിഐഎം എംഎഫ്) അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും (എഡിഐഎ) ചേർന്ന് സോഫ്റ്റ്വെയർ കമ്പനിയുടെ മൊത്തം 12.20 ലക്ഷം ഓഹരികൾ വിറ്റു. ഓഹരികൾ ഒന്നിന് ശരാശരി 370 രൂപ നിരക്കിലാണ് വില്പന നടന്നത്.
അതേസമയം, കമ്പനിയുടെ 45.17 കോടി രൂപ മൂല്യം വരുന്ന ഈ ഓഹരികൾ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഏറ്റെടുത്തു. ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്‌നോളജിയുടെ ഓഹരികൾ എൻഎസ്ഇയിൽ 4.26 ശതമാനം ഉയർന്ന് 386.50 രൂപയിലാണ് വ്യാപാരം നടത്തുന്നത്.