മുംബൈ: ജനറൽ അറ്റ്‌ലാന്റിക് (ജിഎ), കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് (സിപിപിഐബി), അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ) എന്നിവരിൽ നിന്ന് ഏകദേശം 250 മില്യൺ ഡോളർ സമാഹരിക്കാൻ ഫാംഈസി പദ്ധതിയിടുന്നതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ജനറൽ അറ്റ്ലാന്റിക് ഒരു വളർച്ചാ ഇക്വിറ്റി സ്ഥാപനമാണ്, അതേസമയം കാനഡ പെൻഷൻ പ്ലാൻ കൈവശം വച്ചിരിക്കുന്ന ഫണ്ടുകൾ നിക്ഷേപിക്കുന്ന ഒരു കനേഡിയൻ കോർപ്പറേഷനാണ് സിപിപിഐബി. എന്നാൽ അബുദാബിയുടെ ഉടമസ്ഥതയിലുള്ള ഒരു സോവറിൻ വെൽത്ത് ഫണ്ടാണ് എഡിഐഎ.
ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫാർമസിയായ ഫാംഈസിയുടെ നിലവിലെ മൂല്യം 2.5-2.75 ബില്യൺ ഡോളറാണ്. ഏകദേശം ഒരു മാസം മുമ്പാണ് കമ്പനി അതിന്റെ ഐപിഒ പിൻവലിച്ചത്. പുതിയ ഫണ്ടിങ്ങിൽ നിലവിലുള്ള നിക്ഷേപകരായ ടിപിജി ഗ്രോത്ത്, പ്രോസസ് വെഞ്ച്വേഴ്‌സ്, ടെമാസെക്, എഡിക്യു എന്നിവ കൺവെർട്ടിബിൾ ഇൻസ്ട്രുമെന്റിലൂടെ ഏകദേശം 70-80 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
മോർഗൻ സ്റ്റാൻലിയും ബാങ്ക് ഓഫ് അമേരിക്കയുമാണ് ധനസമാഹരണത്തിന്റെ ഉപദേശകർ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലുമായി 2 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിട്ടിന്നതായി ജനറൽ അറ്റ്ലാന്റിക് പ്രഖ്യാപിച്ചിരുന്നു.