കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഐപിഒയ്ക്കായി സമര്‍പ്പിച്ച ഡിആര്‍എച്ച്പി പിന്‍വലിച്ച് ഫാംഈസി, ഫണ്ട് സമാഹരണം അവകാശ ഓഹരി വഴി

ന്യൂഡല്‍ഹി: പ്രാഥമിക പൊതു ഓഫറിനായി (ഐപിഒ) സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പിന്‍വലിക്കുന്നതായി ഫാംഈസിയുടെ മാതൃസ്ഥാപനമായ എപിഐ ഹോള്‍ഡിംഗ്‌സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 9 ന് സമര്‍പ്പിച്ച പ്രീഐപിഒ ഡ്രാഫ്റ്റ് പേപ്പറുകള്‍ ‘വിപണി സാഹചര്യങ്ങളും തന്ത്രപരമായ പരിഗണനകളും’ കണക്കിലെടുത്ത് പിന്‍വലിക്കുന്നതായി കമ്പനി അറിയിക്കുയായിരുന്നു. വളര്‍ച്ച ഉറപ്പുവരുത്താനും വിപുലീകരണ പദ്ധതികള്‍ നടത്താനും അവകാശ ഓഹരികള്‍ പുറത്തിറക്കുമെന്നും അറിയിപ്പ് പറയുന്നു.

100 രൂപ ഇഷ്യുവിലയുള്ള നിര്‍ബന്ധിത കണ്‍വെര്‍ട്ടിബിള്‍ പ്രിഫറന്‍സ് ഷെയറുകളായിരിക്കും (സിസിപിഎസ്) കമ്പനി പുറത്തിറക്കുക. സെപ്തംബര്‍ ആദ്യവാരത്തോടെ ആരംഭിക്കുന്ന അവകാശ ഇഷ്യു, 30 ദിവസം വരെ നീളും. ഐപിഒ വൈകിപ്പിക്കുന്നതിന്റെ പേരില്‍ സെബി കമ്പനിയോട് വിശദീകരണം ചോദിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതിനിടയിലാണ് നടപടികള്‍ പിന്‍വലിച്ച് അറിയിപ്പുണ്ടായിരിക്കുന്നത്. 6,250 കോടി രൂപയുടെ ഐപിഒ നടത്താനാണ് കമ്പനി കഴിഞ്ഞവര്‍ഷം ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചത്. 1,929 കോടി കടം നികത്തുന്നതിനും 1,259 കോടി രൂപയുടെ ജൈവ വളര്‍ച്ചാ സംരംഭങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതിനും 1,500 കോടി രൂപ ഏറ്റെടുക്കലുകലിനും മാറ്റിവയ്ക്കുമെന്ന് കമ്പനി ഡ്രാഫ്റ്റ് പേപ്പറില്‍ പറഞ്ഞിരുന്നു.

X
Top