കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഫീനിക്സ് മിൽസിന്റെ അറ്റാദായം 185 കോടിയായി കുതിച്ചുയർന്നു

മുംബൈ: 2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഏകീകൃത അറ്റാദായം 212 ശതമാനം വർധിച്ച് 185.8 കോടി രൂപയായതായി അറിയിച്ച് മിക്സഡ് യൂസ് അസറ്റ് ഡെവലപ്പറും ഓപ്പറേറ്ററുമായ ഫീനിക്സ് മിൽസ്. ഈ കാലയളവിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 651.1 കോടി രൂപയായി വർധിച്ചു.

മൊത്തം വരുമാനത്തിൽ ഈ പാദത്തിലെ റീട്ടെയിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 95 ശതമാനം ഉയർന്ന് 456 കോടി രൂപയായപ്പോൾ ഓഫീസ് ബിസിനസിൽ നിന്നുള്ള വരുമാനം 43.5 കോടി രൂപയായി ഉയർന്നു. എന്നാൽ റസിഡൻഷ്യൽ ബിസിനസിൽ നിന്നുള്ള വരുമാനം 5% ഇടിഞ്ഞ് 57.9 കോടി രൂപ ആയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

കമ്പനിയുടെ പ്രവർത്തന ലാഭം 380.9 കോടി രൂപയാണ്. കൂടാതെ കമ്പനി ശക്തമായ ലീസിംഗ് വളർച്ച തുടരുന്നതായും, ഈ കാലയളവിൽ ഏകദേശം 2 ലക്ഷം ചതുരശ്ര അടി പാട്ടത്തിന് നൽകിയതായും, അതിൽ ഏകദേശം 1.3 ലക്ഷം ചതുരശ്ര അടി പുതിയ പാട്ടവും 70,000 ചതുരശ്ര അടി പുതുക്കൽ പാട്ടവുമാണെന് ഫീനിക്സ് മിൽസ് പറഞ്ഞു.

2022 സെപ്തംബർ അവസാനത്തോടെ കമ്പനിയുടെ ഏകീകൃത മൊത്ത കടം 4,263.6 കോടി രൂപയായി ഉയർന്നു. പ്രോപ്പർട്ടി ഡെവലപ്‌മെന്റ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഫീനിക്സ് മിൽസ് ലിമിറ്റഡ്.

X
Top