Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഫോണ്‍പേ ലോക്കല്‍ കൊമേഴ്‌സിലേക്ക്

ബെംഗളൂരു: പിന്‍കോഡ് എന്ന പേരില്‍ കണ്‍സ്യൂമര്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിക്കൊണ്ട് ലോക്കല്‍ കൊമേഴ്‌സിലേക്ക് പ്രവേശിക്കുകയാണെന്ന് ഫോണ്‍പേയുടെ പ്രഖ്യാപനം.

സര്‍ക്കാരിന്റെ ഒഎന്‍ഡിസി (ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ്) പ്ലാറ്റ്‌ഫോമില്‍ തയാറാക്കിയ ആപ്പ് ആദ്യം ബെംഗളൂരുവിലാണ് അവതരിപ്പിക്കുക. പ്രതിദിനം 10,000 ഇടപാടുകള്‍ സാധ്യമാകുന്നതിന് പിന്നാലെ മറ്റ് നഗരങ്ങളിലേക്കുള്ള വിപുലീകരണവും നടക്കുമെന്ന് ഫോണ്‍പേ സ്ഥാപകനും സിഇഒ-യുമായ സമീര്‍ നിഗം പറയുന്നു.

പലചരക്ക്, ഭക്ഷണം, ഫാര്‍മ, ഇലക്‌ട്രോണിക്‌സ്, ഹോം ഡെക്കര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നെല്ലാമുള്ള ഉല്‍പ്പന്നങ്ങളോടെയാകും പിന്‍കോഡ് ആപ്പ് എത്തുക. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയായിരിക്കും പ്രവര്‍ത്തനമെന്നും സമീര്‍ നിഗം വ്യക്തമാക്കുന്നു.

ഡിസംബറോടു കൂടി പ്രതിദിനം ഒരു ലക്ഷം ഇടപാടുകള്‍ പിന്‍കോഡില്‍ സാധ്യമാക്കണമെന്നാണ് വോള്‍മാര്‍ട്ട് പിന്തുണയ്ക്കുന്ന കമ്പനി ലക്ഷ്യമിടുന്നത്.

ഏഴു വര്‍ഷത്തിനിടെ ഫോണ്‍പേ പുറത്തിറക്കുന്ന രണ്ടാമത്തെ കണ്‍സ്യൂമര്‍ ആപ്ലിക്കേഷനാണിതെന്ന് നിഗം പറയുന്നു.

ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളും പ്രതീക്ഷകളും വ്യത്യസ്തമാകാന്‍ പോകുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു പ്രത്യേക ആപ്പായി പിന്‍കോഡ് അവതരിപ്പിക്കുന്നത്്.

സര്‍ക്കാര്‍ പിന്തുണയുള്ള ഒഎന്‍ഡിസി-യില്‍ ലഭ്യമായിട്ടുള്ള റീട്ടെയ്‌ലര്‍മാര്‍ക്ക് ആപ്പില്‍ പങ്കുചേരാവുന്നതാണ്.

X
Top