ബെംഗളൂരു: വാൾമാർട്ട് പിന്തുണയുള്ള ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ ഫോൺപേ, ജനറൽ അറ്റ്‌ലാന്റിക്കിന്റെ നേതൃത്വത്തിൽ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ചർച്ചകൾ നടത്തുകയാണെന്ന് സാമ്പത്തിക വാർത്താ വെബ്‌സൈറ്റായ മണികൺട്രോൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.
യുഎസ് പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പായ ജനറൽ അറ്റ്ലാന്റിക് 450 മില്യൺ മുതൽ 500 മില്യൺ ഡോളർ വരെ നിക്ഷേപം നടത്തി ഫണ്ടിംഗ് റൗണ്ടിനെ നയിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഈ റൗണ്ട് റേസർപേയെയും, വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ യൂണിറ്റായ പേടിഎമ്മിനെയും മറികടന്ന് ഫോൺപേയെ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ ഫിനാൻഷ്യൽ ടെക് സ്ഥാപനമാക്കി മാറ്റുമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ഈ മൂലധന സമാഹരണത്തോടെ കമ്പനിയുടെ മൂല്യം 12 ബില്യൺ ഡോളറായി ഉയരുമെന്നാണ് ലഭിക്കുന്ന വിവരം. കമ്പനിയുടെ ആസ്ഥാനം ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് മാറ്റിയതായി ഫോൺപേ ഈ മാസം ആദ്യം അറിയിച്ചിരുന്നു.