Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

100 മില്യണ്‍ ഡോളര്‍ കൂടി സമാഹരിച്ച് ഫോണ്‍പേ

ന്യൂഡല്‍ഹി: ജനറല്‍ അറ്റ്‌ലാന്റിക്കില്‍ നിന്ന് 350 മില്യണ്‍ ഡോളര്‍ പ്രൈമറി ഇന്‍ഫ്യൂഷന്‍ നേടി ആഴ്ചകള്‍ക്ക് ശേഷം, ടൈഗര്‍ ഗ്ലോബല്‍, റിബിറ്റ് ക്യാപിറ്റല്‍, ടിവിഎസ് ക്യാപിറ്റല്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് മറ്റൊരു 100 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരിക്കുകയാണ് ഡിജിറ്റല്‍ പേയ്മെന്റ്, സാമ്പത്തിക സേവന യുണികോണ്‍ ഫിന്‍ടെക് ഫോണ്‍ പേ.

12 ബില്യണ്‍ ഡോളറിന്റെ മൂല്യത്തില്‍ ജനറല്‍ അറ്റ്ലാന്റിക്കില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും കമ്പനി പുതിയ ധനസമാഹരണം നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇ-കൊമേഴ്സ് പ്രമുഖരായ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും ഡിസംബറിലാണ് കമ്പനി വിഭജിക്കപ്പെട്ടത്.

ഇതോടെ പൂര്‍ണ്ണമായും ഇന്ത്യ ആസ്ഥാനമായ സ്വന്തന്ത്ര കമ്പനിയായി ഫോണ്‍പെ മാറി. പെയ്മന്റ് ഇന്‍ഷുറന്‍സ് ബിസിനസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വായ്പ, സ്റ്റോക്ക് ബ്രോക്കിംഗ്, ഒഎന്‍ഡിസി (ഡിജിറ്റല്‍ കൊമേഴ്സിനായുള്ള ഓപ്പണ്‍ നെറ്റ്വര്‍ക്ക്) അധിഷ്ഠിത ഷോപ്പിംഗ്, അക്കൗണ്ട് അഗ്രഗേറ്ററുകള്‍ തുടങ്ങിയ പുതിയ ബിസിനസുകള്‍ ആരംഭിക്കുന്നതിനും ഫണ്ട് ഉപയോഗപ്പെടുത്തും. 2017 ലാണ് കമ്പനി സാമ്പത്തിക സേവനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.

ബില്‍, യൂട്ടിലിറ്റി പേയ്മെന്റുകള്‍ എന്നിവയ്ക്ക് പുറമേ സ്വര്‍ണ്ണം, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ വാങ്ങാന്‍ പ്ലാറ്റ്ഫോം വഴി സാധിക്കും. കഴിഞ്ഞ വര്‍ഷം, കമ്പനി ജിഗ് ഇന്ത്യ,വെല്‍ത്ത് ഡെസ്‌ക്ക്, ഓപണ്‍ ക്യു എന്നിവയെ ഏറ്റെടുത്തു.

ഇന്‍ഡസ് ഒഎസിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനും കമ്പനിയ്ക്കായി.

X
Top