ന്യൂഡല്‍ഹി: വാര്‍ഷിക പേയ്മെന്റ് മൂല്യം 1 ട്രില്യണ്‍ ഡോളര്‍ അഥവാ 84 ലക്ഷം കോടി രൂപയായെന്ന് ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോം ഫോണ്‍പേ.യുപിഐ ഇടപാടുകളിലെ മേധാവിത്തമാണ് നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ടയര്‍ 2, 3, 4 നഗരങ്ങളിലും അതിനപ്പുറത്തും കേന്ദ്രീകരിച്ചിരിക്കുന്ന 35 ദശലക്ഷത്തിലധികം ഓഫ്ലൈന്‍ വ്യാപാരികളെ ഡിജിറ്റല്‍വത്ക്കരിച്ചു.
‘1-ട്രില്യണ്‍ ഡോളര്‍ വാര്‍ഷിക ടിപിവി റണ്‍ റേറ്റിലെത്തുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. യുപിഐ’ലൈറ്റ്’, ‘യുപിഐ ഇന്റര്‍നാഷണല്‍’, ‘യുപിഐ ഓണ്‍ ക്രെഡിറ്റ്’ തുടങ്ങിയവ ഉപയോഗിച്ച് യുപിഐ തരംഗത്തെ അടുത്തഘട്ടത്തിലേയ്ക്ക് നയിക്കാമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവഴി സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ധിപ്പിക്കാനാകും,” ഫോണ്‍പേ കണ്‍സ്യൂമര്‍ ബിസിനസ്സ് മേധാവി സോണിക ചന്ദ്ര പ്രസ്താവനയില്‍ പറഞ്ഞു.
യുപിഐ ഇടപാടുകളുടെ 50 ശതമാനം തങ്ങള്‍ വഴിയാണെന്ന് കമ്പനി അവകാശപ്പെട്ടു. ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജ്മെന്റ് തുടങ്ങിയ പുതിയ ബിസിനസുകളില്‍ കാര്യമായ നിക്ഷേപം നടത്തുന്നുണ്ട്. പെയ്മന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് തത്വത്തില്‍ ലഭ്യമായതായും കമ്പനി അറിയിക്കുന്നു.