Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

പേയ്‌മെന്റ് ഗേറ്റ്വേ സേവനങ്ങള്‍ക്കുള്ള ഫീസ് ഫോണ്‍പേ വെട്ടിക്കുറച്ചു

ബെംഗളൂരു: പേയ് മെന്റ് ഗേറ്റ് വേ സേവനങ്ങളില്‍ വിലയുദ്ധത്തിന് കാരണമായേക്കാവുന്ന നീക്കവുമായി ഫോണ്‍പേ.

ഹിഡന്‍ ചാര്‍ജുകളോ സജ്ജീകരണ ഫീസുകളോ വാര്‍ഷിക മെയിന്റനന്‍സ് ഫീസോ ഇല്ലാതെ സൗജന്യ ഓണ്‍ബോര്‍ഡിംഗ് പുതിയ വ്യാപാരികള്‍ക്ക് വാഗ്ദാനം ചെയ്യുകയാണ് കമ്പനി. ഓഫര്‍ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് 8 ലക്ഷം രൂപ വരെ ലാഭിക്കാന്‍ കാരണമാകും.

പ്രതിമാസം ഒരു കോടി രൂപയുടെ വില്‍പ്പനയുള്ള ബിസിനസുകള്‍ ഫോണ്‍പേ പേയ്‌മെന്റ് ഗേറ്റ്വേ സൗജന്യമായി തിരഞ്ഞെടുക്കുകയാണെങ്കില്‍, അവര്‍ക്ക് പ്രതിമാസം ഏകദേശം 2 ലക്ഷം രൂപ ലാഭിക്കാന്‍ കഴിയും.

ഈ പരിമിത കാലയളവ് ഓഫര്‍ ഉപയോഗിച്ച്, ബിസിനസുകള്‍ക്ക് 8 ലക്ഷം രൂപ വരെ ലാഭിക്കാന്‍ കഴിയും, ഫോണ്‍പേ പറഞ്ഞു.

50 ശതമാനത്തിലധികം വിപണി വിഹിതമുള്ള യുപിഐയിലെ മാര്‍ക്കറ്റ് ലീഡറാണ് ഫോണ്‍പേ. ഇടപാടുകളുടെ സ്ഥിരമായ വിജയ നിരക്ക് പ്ലാറ്റ്‌ഫോം മുന്‍കൂട്ടി കണ്ടെത്തുകയും ഇടപാടുകളുടെ സ്ഥിരമായ വിജയ നിരക്ക് ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

ഉപഭോക്താക്കളുടെ ടോക്കണൈസ്ഡ് കാര്‍ഡുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.

X
Top