Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കമ്പനിയുടെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ഫോൺപേ

ഡൽഹി: വാൾമാർട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലുള്ള ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ ഫോൺപേ അതിന്റെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ഒരുങ്ങുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സ്ഥാപനത്തിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ ഫ്ലിപ്പ്കാർട്ടിന്റെ ആസ്ഥാനം നിലവിലേത് പോലെ സിംഗപ്പൂരിൽ തന്നെയായിരിക്കുമെന്നും, അതിന്റെ അടിത്തറ മാറ്റാൻ തീരുമാനമില്ലെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. തങ്ങളുടെ രജിസ്റ്റർ ചെയ്ത സ്ഥാപനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനുള്ള പ്രക്രിയയിലാണ് തങ്ങളെന്ന് ഫോൺപേയുടെ വക്താവ് സ്ഥിതീകരിച്ചു. എന്നാൽ ഫ്ലിപ്കാർട്ട് ഈ വാർത്തകളോട് പ്രതികരിച്ചില്ല.

ഫ്ലിപ്കാർട്ടാണ് നിലവിലും ഫോൺപേയുടെ ഏറ്റവും വലിയ ഓഹരി ഉടമ. 700 മില്യൺ ഡോളറിന്റെ അവസാന ധനസമാഹരണം പ്രകാരം ഫോൺപേയുടെ മൂല്യം 5.5 ബില്യൺ ഡോളറാണ്. 250 ദശലക്ഷം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളും, 100 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുമായി (MAU) ഏകദേശം ഒരു ബില്യൺ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ സൃഷ്ടിച്ചുകൊണ്ട് ഫോൺപേ ഒരു  ഉപയോക്തൃ നാഴികക്കല്ല് പിന്നിട്ടിരുന്നു. കൂടാതെ ഈ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരാണ് കമ്പനി. 

X
Top