ഇന്ത്യയിലെ പെയിന്റ് വിപണിയുടെ നിറം മങ്ങുന്നുരാജ്യത്തെ കടക്കാരുടെ എണ്ണം കൂടി; ഭക്ഷണ ഉപഭോഗം കുറഞ്ഞുപ്രത്യക്ഷ നികുതി വരുമാനത്തില്‍ 15.4 ശതമാനം വളര്‍ച്ചഇ-കൊമേഴ്‌സ് കമ്പനികളുടെ ഉദ്യോഗസ്ഥരെ ഇഡി വിളിച്ചു വരുത്തുന്നുഉപഭോക്തൃ വില പണപ്പെരുപ്പം കുതിക്കുന്നു

അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അനുവദിക്കുമെന്നത് വ്യാജ വാര്‍ത്ത – പിഐബി

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വിദേശ പൗരന്മാരെ അനുവദിക്കുമെന്ന വാര്‍ത്ത തെറ്റെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി). ഈ സൗകര്യം 2017 ല്‍ അവസാനിച്ചതാണെന്നും പിന്നീട് അത് തുടര്‍ന്നിട്ടില്ലെന്നും പിഐബി നടത്തിയ ഫാക്ട് ചെക്കില്‍ കണ്ടെത്തുന്നു. 2016 നവംബര്‍ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്.

പകരം 500, 2000 രൂപയുടെ പുതിയ കറന്‍സികള്‍ പുറത്തിറക്കി. അതേസമയം വിദേശ പൗരന്മാര്‍ക്ക് പഴയ നോട്ടുകള്‍ മാറ്റാമെന്ന് വ്യക്തമാക്കി വ്യാജ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) സര്‍ക്കുലര്‍ ഈയിടെ പുറത്തിറങ്ങി.

ഇത് പ്രകാരം അസാധുവാക്കപ്പെട്ട ഇന്ത്യന്‍ കറന്‍സികള്‍ വിദേശ നാണയമാക്കി മാറ്റുന്നതിനുള്ള അന്തിമ സൗകര്യം കേന്ദ്രബാങ്ക് ലഭ്യമാക്കും. എന്നാല്‍ അത്തരമൊരു സര്‍ക്കുലര്‍ വ്യാജമാണെന്ന് പിഐബി ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്യുന്നു.

X
Top