ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വേനൽ മഴയെത്തിയതോടെ പൈനാപ്പിൾ വിലയിൽ ഇടിവ്

തൊടുപുഴ: റെക്കാഡ് വിലയിലെത്തി കർഷകരെ കൊതിപ്പിച്ച പൈനാപ്പിൾ വില വേനൽ മഴയെത്തിയതോടെ പകുതിയിൽ താഴെയായി. എ ഗ്രേഡ് ചക്കയ്ക്ക് 70 രൂപ വരെ രണ്ടാഴ്ച മുമ്പ് വരെ ഉയർന്നത് ഇപ്പോൾ 30 രൂപയിൽ താഴെയായി.

സ്പെഷ്യൽ ഗ്രേഡ് പച്ച ചക്കയ്ക്ക് 40- 42 രൂപ വിലയുണ്ട്. നേരത്തെയിത് അറുപതിന് മുകളിലായിരുന്നു.

വരൾച്ചയെ തുടർന്ന് ഉത്പാദനത്തിലുണ്ടായ ഇടിവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വലിയ തോതിൽ ചരക്ക് കയറിയതുമാണ് പൈനാപ്പിളിന് മുൻകാലങ്ങളെ അപേക്ഷിച്ച് മികച്ച വില ലഭിക്കാനിടയാക്കിയത്.

കാലാവസ്ഥാ വ്യതിയാനം കാരണം പൈനാപ്പിൾ പഴുക്കാൻ പതിവിലും കൂടുതൽ ദിവസങ്ങൾ എടുത്തതിനാൽ വിപണിയിൽ ചരക്ക് വരവ് കുറഞ്ഞു. കടുത്ത വേനലിന് പിന്നാലെ വിഷു കൂടി എത്തിയതും വില കൂടാൻ കാരണമായി.

എന്നാൽ മേയ് പകുതിയോടെ വേനൽ മഴ എത്തിയതിന് പിന്നാലെയാണ് വിലയിൽ ഇടിവ് പ്രകടമായത്. പിന്നീട് വില പതിയെ കുറഞ്ഞ് പകുതിയിൽ താഴെയെത്തുകയായിരുന്നു.

വാഴക്കുളം പൈനാപ്പിളിന്റെ പ്രധാന മാർക്കറ്റായ ആന്ധ്ര, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും മഴ ആരംഭിച്ചതോടെ ഡിമാൻഡ് കുറഞ്ഞു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂടായതും മാർക്കറ്റ് ഇടിയാൻ കാരണമായി. വിപണിയിലേക്ക് മാമ്പഴത്തിന്റെ വരവ് കൂടിയതും പൈനാപ്പിൾ വിലയെ ബാധിച്ചതായാണ് വിലയിരുത്തൽ.

X
Top