പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർരാജ‍്യത്തെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് 60.1 ശതമാനംഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടിയത് 50 രൂപ, പിഎം ഉജ്ജ്വല യോജനക്കും ബാധകംസഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി വിയറ്റ്നാംയൂറോപ്യന്‍ യൂണിയനുമായി എഫ്ടിഎ ഉടനെന്ന് ഇന്ത്യ

ഇന്ത്യയില്‍ കാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി പയനിയര്‍

  • രാജ്യത്ത് വലിയ തോതിൽ ബിസിനസ് ടു ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാൻ സഹായകരമായ നീക്കം

2026-ഓടെ ഇന്ത്യയില്‍ കാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി മുൻനിര ഡിജിറ്റൽ എന്റർറ്റെയിന്മെന്റ് ഉത്പന്ന കമ്പനിയായ പയനിയര്‍ കോര്‍പ്പറേഷന്‍. ജപ്പാനിൽ നിന്നുള്ള പയനിയര്‍ ഗ്രൂപ്പ് തങ്ങളുടെ പ്രധാന രാജ്യാന്തര വിപണിയായിട്ടാണ് ഇന്ത്യയെ വിലയിരുത്തുന്നത്.

2023-ല്‍ ഇന്ത്യയിൽ ഗവേഷണ വികസന കേന്ദ്രം സ്ഥാപിച്ച കമ്പനി രാജ്യത്ത് പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും സീനിയർ എക്‌സിക്യൂട്ടീവുകളും വ്യവസായ വിദഗ്ധരും ഉൾപ്പെടുന്ന വിപുലമായ ടീമിനെ കെട്ടിപ്പടുക്കാനും നടപടികൾ തുടങ്ങിക്കഴിഞ്ഞു.

തദ്ദേശീയ കരാറുകാരുമായി സഹകരിച്ച് കാര്‍ ഉല്‍പ്പന്നങ്ങളുടെ പ്രാദേശിക ഉല്‍പ്പാദനം ആരംഭിക്കുക, ബി2ബി വില്‍പ്പന, ഗവേഷണ വികസനം, നിര്‍മ്മാണം, പോസ്റ്റ്-ഡെലിവറി പിന്തുണ ഉൾപ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഓട്ടോമോട്ടീവ് ഡിസ്‌പ്ലേ ഓഡിയോ ഉല്‍പ്പന്നങ്ങളുടെ പ്രാദേശിക ഉല്‍പ്പാദനമാകും ആദ്യഘട്ടത്തിൽ ആരംഭിക്കുക; മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇത് നടപ്പാക്കും. ഇതിന് പുറമെ ഫാക്ടറി ഇന്‍സ്റ്റലേഷനും റീട്ടെയില്‍ ചാനലുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്‍-കാര്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ഉല്‍പ്പാദനവും വിപണനവും കമ്പനിയുടെ പരിഗണനയിലുണ്ട്.

അതിവേഗം വളരുന്ന ഇന്ത്യന്‍ വാഹന വ്യവസായ മേഖലയുടെ ഭാഗമായി മാറുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തങ്ങളുടെ ആഗോള ബിസിനസിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് പയനിയര്‍ കോര്‍പ്പറേഷന്റെ പ്രസിഡന്റും സിഇഒയുമായ ഷിരോ യഹാര പറഞ്ഞു.

പ്രാദേശിക വാഹന നിര്‍മ്മാതാക്കളുമായി അടുത്ത പങ്കാളിത്തം സ്ഥാപിക്കുക വഴി പയനിയറിന്റെ വിപുലമായ ഉല്‍പ്പന്നനിരയും സേവനങ്ങളും ഇന്ത്യന്‍ ഓട്ടോമോട്ടീവ് വിപണിയിലെ ഉപഭോക്താക്കള്‍ക്ക് അതിവേഗം ലഭ്യമാക്കാൻ കഴിയുമെന്ന് പയനിയര്‍ ഇന്ത്യ ഇലക്ട്രോണിക്‌സ് മാനേജിംഗ് ഡയറക്ടര്‍ അനികേത് കുല്‍ക്കര്‍ണി പറഞ്ഞു.

X
Top