ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സ്വാസ്തിക് പൈപ്പ്‌സിന് ഐപിഒ അനുമതി

ന്യൂഡല്‍ഹി: പൈപ്പ് നിര്‍മ്മാതാക്കളായ സ്വാസ്തിക് പൈപ്പ്‌സിന് പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) അനുമതി എന്‍എസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമില്‍ നിന്നും ലഭ്യമായി. കമ്പനി ഈയിടെ എന്‍എസ്ഇ എമേര്‍ജില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചിരുന്നു. 10 രൂപ മുഖവിലയുള്ള 62.51 ലക്ഷം ഓഹരികളാണ് ഐപിഒയുടെ ഭാഗമായി ഇഷ്യു ചെയ്യുക.

40 ശതമാനം നിക്ഷേപ സ്ഥാപനങ്ങള്‍ക്കും 20 ശതമാനം ഉയര്‍ന്ന ആസ്തിയുള്ളവര്‍ക്കും 35 ശതമാനം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കുമായി നീക്കിവച്ചിരിക്കുന്നു. കോര്‍പറേറ്റ് കാപിറ്റല്‍ വെഞ്ച്വേഴ്‌സ്‌ഐപിഒ നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ സ്‌ക്കൈലൈന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് രജിസ്ട്രാര്‍ ആകുന്നു. സന്ദീപ് ബന്‍സാല്‍, അനുപമ ബന്‍സാല്‍, ശാശ്വത് ബന്‍സാല്‍, ഗീതാ ദേവി അഗര്‍വാള്‍ എന്നിവര്‍ പ്രമോട്ട് ചെയ്യുന്ന സ്വസ്തിക പൈപ്പ്‌സ് 1973ലാണ് സ്ഥാപിതമായത്.

മൈല്‍ഡ് സ്റ്റീല്‍, കാര്‍ബണ്‍ സ്റ്റീല്‍, ഇലക്ട്രിക്‌റെസിസ്റ്റന്‍സ്‌വെല്‍ഡഡ് പൈപ്പുകള്‍,ഗാല്‍വാനൈസ്ഡ് പൈപ്പുകള്‍ ട്യൂബുകള്‍ എന്നിവ നിര്‍മ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. 20,000 മെട്രിക് ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള രണ്ട് പ്ലാന്റുകള്‍ ഉത്തര്‍ പ്രദേശിലും ഹരിയാണയിലുമായുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭെല്‍, കോള്‍ ഇന്ത്യ, ഡിഎംആര്‍സി, ഇഐഎല്‍, ഹിന്ദുസ്ഥാന്‍ സിങ്ക്, എല്‍ ആന്‍ഡ് ടി, നാല്‍കോ, എന്‍ടിപിസി, എബിബി ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് ക്ലൈന്റുകള്‍.

യുഎസ്, യുകെ, യുഎഇ, ഓസ്‌ട്രേലിയ, ഖത്തര്‍, ജര്‍മ്മനി, ബെല്‍ജിയം, മൗറീഷ്യസ്, എത്യോപ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതിയും നടത്തുന്നു.

X
Top