ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്1,486 കോടി രൂപ ചെലവിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം ഇന്ത്യയിൽ പൂർത്തിയായിവിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക മുനമ്പിനുള്ള കിഫ്ബി പദ്ധതി പ്രഖ്യാപിച്ച്‌ ധനമന്ത്രിചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ചൈനപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്പനയ്ക്ക് കേന്ദ്രം

വ്യാജപതിപ്പുകള്‍ കാരണം 2023-ല്‍ സിനിമ മേഖലയ്ക്കുണ്ടായ നഷ്ടം 22,400 കോടി

വ്യാജപതിപ്പുകള്‍ കാരണം 2023-ല്‍ മാത്രം ഇന്ത്യൻ സിനിമാ മേഖലയ്ക്കുണ്ടായ നഷ്ടം 22,400 കോടിയെന്ന് കണക്ക്. EY-യും ഇന്റർനെറ്റ് ആൻഡ് മൊബൈല്‍ അസോസിയേഷൻ ഓഫ് ഇന്ത്യയും (Internet and Mobile Association of India – IAMAI) സംയുക്തമായി ഇറക്കിയ ദി റോബ് റിപ്പോർട്ട് (The Rob Report) ആണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്.

വ്യാജന്മാരെ തടയാൻ സിനിമാ മേഖലയും സർക്കാർ സംവിധാനവും ഒരേ മനസോടെ പ്രവർത്തിക്കണം. സിനിമ കാണുന്ന 51% ഇന്ത്യക്കാരും ഇതിനായി ആശ്രയിക്കുന്ന വ്യാജ സൈറ്റുകളെയാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

22,400 കോടി രൂപയില്‍ 13,700 കോടി സിനിമാ തിയേറ്ററുകളില്‍ നിന്നും പകർത്തി വ്യാജപതിപ്പ് വിറ്റതിലൂടെയും 8,700 കോടി ഒ.ടി.ടി. പ്ലാറ്റ്ഫോമുകളില്‍ നിന്നും മോഷ്ടിച്ച്‌ വിറ്റതിലൂടെയുമാണ് സമ്ബാദിച്ചിരിക്കുന്നത്.

ഇന്ത്യയിലെ മുഴുവൻ സിനിമാ ഇൻഡസ്ട്രികളുടെയും സർക്കാർ സംവിധാനങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ മാത്രമേ വ്യാജന്മാരെ തുരത്താനാകൂ എന്ന് ഐ.എ.എം.എ.ഐ. ഡിജിറ്റല്‍ എന്റർടെയിൻമെന്റ് കമ്മിറ്റി ചെയർമാൻ രോഹിത് ജെയ്ൻ പറയുന്നു.

‘ഇന്ത്യയിലെ ഡിജിറ്റല്‍ വിനോദോപാധികളുടെ വളർച്ച നാം വിചാരിക്കുന്നതിലും അപ്പുറമാണ്. ഇപ്പോഴത്തെ കണക്കുകള്‍ വെച്ചുനോക്കുകയാണെങ്കില്‍ 2026 ആകുമ്പോഴേക്കും ദൃശ്യവിനോദങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന വരുമാനം 14,600 കോടിയോളം വരും.

ഈ പ്രതീക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് വ്യാജന്മാർ ഒരുക്കുന്നത്. ഇന്ത്യയിലെ വ്യത്യസ്ത സിനിമാ ഇൻഡസ്ട്രികളും സിനിമാ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും സർക്കാർ സംവിധാനങ്ങളും ഒരുമിച്ച്‌ പ്രവർത്തിച്ചാല്‍ മാത്രമേ വ്യാജന്മാരില്‍നിന്നും രക്ഷനേടാനാവൂ,’ രോഹിത് ജെയ്ൻ പറയുന്നു.

X
Top