വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

ആഗോള സാഹചര്യം ഇന്ത്യയ്ക്ക് അനുകൂലമെന്ന് പീയുഷ് ഗോയല്‍

ന്യൂഡല്‍ഹി: ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധം ഇന്ത്യൻ സാമ്ബത്തിക മേഖലയ്ക്ക് വലിയ നേട്ടമാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.

ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ മുതലെടുത്ത് സാമ്ബത്തിക മുന്നേറ്റത്തിന് ഒരുങ്ങാനുള്ള സാദ്ധ്യതകളാണ് വിലയിരുത്തുന്നത്. അമേരിക്കയും യൂറോപ്പുമായി വ്യാപാര കരാറുകള്‍ ഒപ്പുവക്കുന്നതിനുള്ള ചർച്ചകള്‍ പുരാേഗമിക്കുകയാണ്.

അതേസമയം അമേരിക്കയുമായി നേരിട്ട് യുദ്ധം ഒഴിവാക്കാനാണ് ഇന്ത്യയുടെ ശ്രമം. ചൈനയും കാനഡയും പ്രഖ്യാപിച്ച തരത്തില്‍ തിരിച്ചടി ചുങ്കം ഏർപ്പെടുത്താൻ ഇന്ത്യ ഒരുക്കമല്ല.

അതേസമയം ഡൊണാള്‍ഡ് ട്രംപിനെ സംതൃപ്തിപ്പെടുത്താനായി ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവകള്‍ കുറയ്ക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.

X
Top