
കേരളം ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് വലിയ വളർച്ചയാണ് കഴിഞ്ഞ പതിറ്റാണ്ടുകളിൽ കൈവരിച്ചത്. ആ മുന്നേറ്റത്തെ കൈപിടിച്ച് നയിച്ച നിരവധി വ്യക്തികളുണ്ട്, സ്ഥാപനങ്ങൾ ഉണ്ട്. ആ പട്ടികയിലെ ആദ്യ പേരുകളിൽ ഒന്നാണ് മാർട്ടിൻ ഇമ്മാനുവലും അദ്ദേഹത്തിന്റെ റെസ്മറ്റാസും. നിരവധി നൂതനാശയങ്ങൾ ഈ മേഖലയിൽ അവതരിപ്പിച്ച കമ്പനി 25 വർഷം പൂർത്തിയാക്കുകയാണ്. റെസ്മറ്റാസിന്റെ ചരിത്രം കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ് മേഖലയുടെ ഒരു പരിച്ഛേദമായി തന്നെ കാണാം. ബിസിനസ് സ്ട്രാറ്റജിസ്റ്റ് സാലു മുഹമ്മദ് നടത്തിയ സംഭാഷണത്തിന്റെ ആദ്യ ഭാഗം. ഇവന്റ് മാനേജ്‌മെന്റ് രംഗം ബിസിനസോ, തൊഴിലോ ആയി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച ഒരു റഫറൻസ് ആയിരിക്കും.