Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

തമിഴ്‌നാട് മര്‍ക്കന്റൈല്‍ ബാങ്ക് ഐപിഒയ്ക്ക് അപലെറ്റ് ട്രിബ്യൂണലിന്റെ പച്ചക്കൊടി

ന്യൂഡല്‍ഹി: തമിഴ്‌നാട് മര്‍ക്കന്റൈല്‍ ബാങ്ക് ഐപിഒ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ഓഹരിയുടമകള്‍ നല്‍കിയ പാരാതികള്‍ സെക്യൂരിറ്റീസ് ആപ്പലെറ്റ് ട്രിബ്യൂണല്‍ (എസ്എടി) തള്ളി. ആറ് വിദേശ നിക്ഷേപകരാണ് പൊതുഓഫര്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എടിയെ സമീപിച്ചത്.

എന്നാല്‍ അപേക്ഷ തള്ളുകയും ഐപിഒയുമായി മുന്നോട്ടുപോകാനുള്ള അനുമതി, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വായ്പാദാതാക്കള്‍ക്ക് നല്‍കുകയുമായിരുന്നു. റോബര്‍ട്ട് ആന്‍ഡ് ആര്‍ഡിസ് ജെയിംസ് കോ, ഈസ്റ്റ് റിവര്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്, സ്വിസ് റീ ഇന്‍വെസ്‌റ്റേഴ്‌സ് (മൗറീഷ്യസ്), എഫ്‌ഐ നിക്ഷേപം, ക്യൂന ഗ്രൂപ്പ് (മൗറീഷ്യസ്), കമേഹമേഹ മൗറീഷ്യസ് എന്നിവയാണ് ഹര്‍ജി നല്‍കിയ വിദേശ നിക്ഷേപകര്‍. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസില്‍ (ഡിആര്‍എച്ച്പി) നിന്ന് ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) ഘടകം പിന്‍വലിച്ചതിനെക്കുറിച്ചുള്ള തര്‍ക്കമാണ് ഇവരെ എസ്എടിയുടെ മുന്നിലെത്തിച്ചത്.

നിലവില്‍ 832 കോടി രൂപയുടെ ഫ്രഷ് ഇഷ്യുമാത്രമാണ് ഐപിഒയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍ നേരത്തെ ഓഫര്‍ ഫോര്‍ സെയ്‌ലും ഡ്രാഫ്റ്റ് പേപ്പറുകളില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഒഎഫ്‌സിന്റെ വലിപ്പം കുറയ്ക്കാന്‍ ബോര്‍ഡിന് മാത്രമേ അധികാരമുള്ളുവെന്ന് വിദേശ നിക്ഷേപകര്‍ വാദിക്കുകയായിരുന്നു.

എന്നാല്‍ എസ്എടി ഇവരുടെ വാദം തള്ളി. ഇതോടെ ഐപിഒ വരുന്ന തിങ്കളാഴ്ച തന്നെ നടക്കുമെന്ന കാര്യം ഉറപ്പായി.

X
Top