രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഐടി ഹാര്‍ഡ് വെയര്‍ പിഎല്‍ഐ, സൃഷ്ടിക്കുക 3 ലക്ഷം തൊഴിലവസരങ്ങള്‍

ന്യൂഡല്‍ഹി: വിവരസാങ്കേതികവിദ്യ ഹാര്‍ഡ് വെയര്‍ നിര്‍മ്മാണത്തിനുള്ള പരിഷ്‌ക്കരിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌ക്കീം (പിഎല്‍ഐ) 75,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ബുധനാഴ്ച പറഞ്ഞു. മൂന്നിരട്ടി പരോക്ഷ തൊഴിലുകളും പ്രതീക്ഷിക്കപ്പെടുന്നു. ഐടി ഹാര്‍ഡ് വെയറിനായുള്ള 17,000 കോടി രൂപ പിഎല്‍ഐ പദ്ധതിയ്ക്ക് ബുധനാഴ്ചയാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഓള്‍-ഇന്‍-വണ്‍ പിസികള്‍, സെര്‍വറുകള്‍, അള്‍ട്രാ-സ്‌മോള്‍ ഫോം ഫാക്ടര്‍ ഉപകരണങ്ങള്‍ എന്നിവയുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി. ഇതുവഴി ആറ് വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയുടെ ഉത്പാദന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. 10 ബില്യണ്‍ ഡോളര്‍ മൊബൈല്‍ ഫോണ്‍ കയറ്റുമതി, 105 ബില്യണ്‍ ഡോളര്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണം എന്നീ നാഴികക്കല്ലുകള്‍ കഴിഞ്ഞവര്‍ഷം ഇന്ത്യ മറികടന്നിരുന്നു.

ലാപ്‌ടോപ്പുകള്‍, മറ്റ് നൂതന കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍, ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍, ടെലികോം ഉപകരണങ്ങള്‍ എന്നിവയുടെ ഉല്‍പാദനത്തിലും സമാന നേട്ടം ആവര്‍ത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പിഎല്‍ഐ പദ്ധതിയുടെ പുതിയ പതിപ്പ് രാജ്യത്തെ മൊത്തം ഇലക്ട്രോണിക്‌സ് ഉല്‍പാദനം പ്രതിവര്‍ഷം 300 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

”ഐടി ഹാര്‍ഡ് വെയറിന് സങ്കീര്‍ണ്ണമായ ഒരു ആവാസവ്യവസ്ഥയുണ്ട് – അവ എങ്ങനെ ഇന്ത്യയിലേക്ക് കൊണ്ടുവരാം, പ്രാദേശികവല്‍ക്കരിക്കാം എന്നാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. ഇത് കണക്കിലെടുത്താണ് പിഎല്‍ഐ സ്‌ക്കീമിന് അംഗീകാരം നല്‍കിയിട്ടുള്ളത്,” മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

X
Top