2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഇലക്ട്രിക്ക് വാഹന വിപണിയിൽ 10,900 രൂപയുടെ പദ്ധതിയുമായി പിഎം ഇ- ഡ്രൈവ് വരുന്നു

ന്യൂഡൽഹി: ഇന്ത്യന്‍ നിരത്തുകളിലെ ഇലക്ട്രിക് വസന്തത്തിനു കരുത്തുപകരാന്‍ പുത്തന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ എത്തുന്നു.

കാര്‍ബണ്‍ ഉദ്‌വമനം കുറയ്ക്കുന്നതിനും, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫെയിം പദ്ധതിയുടെ കൂടുതല്‍ പരീഷ്‌കൃത രൂപമാണ് എത്തുന്നത്.

മാര്‍ച്ച് വരെ ഒമ്പത് വര്‍ഷം നീണ്ടുനിന്ന മുന്‍നിര ഫെയിം പ്രോഗ്രാമിന് പകരം, രണ്ട് വര്‍ഷത്തേക്ക് 10,900 കോടി രൂപ അടങ്കലുള്ള പിഎം ഇ- ഡ്രൈവ് പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പിഎം ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷന്‍ ഇന്നൊവേറ്റീവ് വെഹിക്കിള്‍ എന്‍ഹാന്‍സ്മെന്റ് (PM E-Drive Scheme) പദ്ധതി സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പുതിയ യുഗത്തിനാകും പിഎം ഇ- ഡ്രൈവ് തുടക്കമിടുക. 24.79 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍, 3.16 ലക്ഷം ഇ- ത്രീ വീലറുകള്‍, 14,028 ഇ- ബസുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നിരത്തിലെത്തും.

പിഎം ഇ- ഡ്രൈവ് 88,500 ചാര്‍ജിംഗ് സൈറ്റുകളെ പിന്തുണയ്ക്കുമെന്നും വൈഷ്ണവ് പറഞ്ഞു. അതായത് ഇലക്ക്രിട് വാഹനങ്ങള്‍ക്കൊപ്പം അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍, ഇലക്ട്രിക് മുചക്ര വാഹനങ്ങള്‍, ഇ-ആംബുലന്‍സുകള്‍, ഇ-ട്രക്കുകള്‍, മറ്റ് ഉയര്‍ന്നുവരുന്ന ഇലക്ട്രിക് വാഹനങ്ങള്‍ (ഇവികള്‍) എന്നിവയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷം.

ഇതിനായി 3,679 കോടി രൂപയുടെ സബ്സിഡി/ ഡിമാന്‍ഡ് ഇന്‍സെന്റീവുകള്‍ പദ്ധതി വാഗ്ദാനം ചെയ്യുന്നു. സംസ്ഥാന ഗതാഗത സ്ഥാപനങ്ങള്‍ക്കും, പൊതുഗതാഗത ഏജന്‍സികള്‍ക്കും 14,028 ഇ-ബസുകള്‍ വാങ്ങാനായി 4,391 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ഇ-ആംബുലന്‍സുകള്‍ വിന്യസിക്കുന്നതിന് 500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ തീരുമാനമായിരിക്കും ഇത്. രോഗികളുടെ ഗതാഗതത്തിനായി ഇ-ആംബുലന്‍സ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പുതിയ സംരംഭമാണിത്.

ഇ-ട്രക്കുകള്‍ സ്വീകരിക്കുന്നതിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി 2015 ഏപ്രിലില്‍ ആണ് രാജ്യത്ത് ആദ്യമായി ഒരു പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്.

ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് (ഹൈബ്രിഡ് ആന്‍ഡ്) ഇലക്ട്രിക് വെഹിക്കിള്‍ (FAME) എന്നാണ് ഈ പദ്ധതി അറിയപ്പെട്ടത്.

ഫെയിം പദ്ധതിക്കു കീഴില്‍ മികച്ച സബ്‌സിഡികള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെ കേന്ദ്രം ഈ പദ്ധതിക്കു കീഴിലുള്ള ആനുകൂല്യങ്ങള്‍ കുറച്ചിരുന്നു. ഇത് ഇലക്ട്രിക് മേഖലയില്‍ നേരിയ തളര്‍ച്ചയ്ക്കു വഴിവച്ചിരുന്നു.

പിഎം ഇ- ഡ്രൈവ് പദ്ധതി വീണ്ടും മേഖലയെ പരിപോഷിപ്പിക്കുമെന്നു വിദഗ്ധര്‍ കരുതുന്നു.

X
Top