
ന്യൂഡൽഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് (പി.എം-കിസാന്‍) കീഴില്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ലഭിക്കുന്ന 6000 രൂപയില്‍ വര്‍ധനയില്ല.
പിഎം-കിസാന്‍ തുക 6,000 രൂപയില്‍ നിന്ന് വര്‍ധിപ്പിക്കാന്‍ നിലവില്‍ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2018 ഡിസംബര്‍ മുതല്‍ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതിയായ പിഎം-കിസാന്‍ പ്രകാരം, പ്രതിവര്‍ഷം 6,000 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് 2,000 രൂപ വീതം മൂന്ന് നാല് മാസ ഗഡുക്കളായി കൈമാറുകയാണ് ചെയ്ത് വരുന്നത്.
ഇതുവരെ, 15 ഗഡുക്കളായി 2.81 ലക്ഷം കോടി രൂപ കേന്ദ്രം വിതരണം ചെയ്തിട്ടുണ്ട്. 11 കോടിയിലധികം കര്‍ഷകര്‍ക്ക് ഇത് വഴി പ്രയോജനം ലഭിച്ചതായി തോമര്‍ പറഞ്ഞു.
കാര്‍ഷിക, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ഗാര്‍ഹിക ആവശ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്നതിന് മാനദണ്ഡങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമകളായ കര്‍ഷക കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പിഎം-കിസാന്‍ പദ്ധതി ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) പദ്ധതികളിലൊന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.