Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

യുഎസ്സിലെ മുൻനിര ടെക്ക് സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ന്യൂയോർക്ക്: യു.എസ്സിലെ(US) മുൻനിര ടെക്ക് സി.ഇ.ഒമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi). ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, എന്വീഡിയ സി.ഇ.ഒ ജെൻസെൻ ഹുവാങ്, അഡോബി സി.ഇ.ഒ ശാന്തനു നാരായെൻ തുടങ്ങിയവർ പങ്കെടുത്തു. ലോട്ടെ പാലസ് ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, സെമികണ്ടക്ടേഴ്സ്, ബയോടെക്നോളജി എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകുന്ന കമ്പനികളുമായാണ് മോദി സംസാരിച്ചത്. ന്യൂയോർക്കിലെ ടെക്ക്. സി.ഇ.ഒമാരുമായി ഫലപ്രദമായ ചർച്ച നടത്തി.

സാങ്കേതികവിദ്യ, നൂതനമായ ആശയങ്ങൾ എന്നിവയെപ്പറ്റി ചർച്ച ചെയ്തു. ഈ രംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയോടുള്ള അവരുടെ ശുഭാപ്തിവിശ്വാസം കാണുന്നതിൽ സന്തോഷവാനാണ്, മോദി എക്സിൽ കുറിച്ചു.

ആഗോളതലത്തിൽ സാങ്കേതികവിദ്യ ഏത് രീതിയിലാണ് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതെന്ന് സി.ഇ.ഒമാർ മോദിയുമായി ചർച്ച ചെയ്തതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ആഗോള സമ്പദ്വ്യവസ്ഥയിലും മനുഷ്യവികസനത്തിലും വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ള നൂതനാശയങ്ങൾക്കുവേണ്ടി സാങ്കേതികവിദ്യ എങ്ങിനെ പ്രയോജനപ്പെടുത്താമെന്നും ചർച്ച ചെയ്തു. ധാർമികവും ഉത്തരവാദപരവുമായ രീതിയിൽ എല്ലാവർക്കും നിർമിതബുദ്ധി എന്നതാണ് രാജ്യത്തിന്റെ നയമെന്ന് മോദി വ്യക്തമാക്കി.

സാങ്കേതികമേഖലയിൽ ദ്രുതഗതിയിൽ നൂതനാശയങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയിൽ നിക്ഷേപം നടത്താനുള്ള സാധ്യതകൾ യോഗം പരിശോധിച്ചു. അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിനുള്ള നിർണായക പാലമായാണ് രാജ്യത്തെ സ്റ്റാർട്ടപ്പുകളെ വിലയിരുത്തുന്നത്.

X
Top