ന്യൂഡല്‍ഹി: 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (ഡിബിയു) പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാജ്യത്തിന് സമര്‍പ്പിച്ചു. മിനിമം ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലൂടെ പരമാവധി സേവനങ്ങള്‍ നല്‍കുന്ന ബാങ്കിംഗ് സൗകര്യമാണിതെന്നും സാധാരണക്കാരുടെ ജീവീതം ഇതുവഴി ലഘൂകരിക്കപ്പെടുമെന്നും വീഡിയോ കോണ്‍ഫറന്‍സിംഗില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
ലക്ഷ്യം
ബാങ്കിംഗ് സംവിധാനം മെച്ചപ്പെടുത്തുക, അതുവഴി സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിപ്പിക്കുക എന്നീ രണ്ട് കാര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്.ഡിജിറ്റല്‍ ബാങ്കിംഗിന്റെ നേട്ടങ്ങള്‍ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുമെന്ന് ഉറപ്പാക്കും.
പങ്കെടുക്കുന്ന ബാങ്കുകള്‍
11 പൊതുമേഖലാ ബാങ്കുകളും 12 സ്വകാര്യ ബാങ്കുകളും ഒരു ചെറുകിട ധനകാര്യ ബാങ്കും ഈ ഉദ്യമത്തില്‍ പങ്കാളികളാണ്.
പ്രവര്‍ത്തനങ്ങള്‍
സേവിംഗ്‌സ് അക്കൗണ്ട് തുറക്കല്‍, ബാലന്‍സ് ചെക്ക്, പ്രിന്റ് പാസ്ബുക്ക്, ഫണ്ട് കൈമാറ്റം, സ്ഥിരനിക്ഷേപങ്ങളിലെ നിക്ഷേപം, വായ്പാ അപേക്ഷകള്‍, ചെക്കുകള്‍ക്കുള്ള സ്‌റ്റോപ്പ്‌പേയ്‌മെന്റ് നിര്‍ദ്ദേശങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഡിജിറ്റല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ഭൗതികമായി സജ്ജീകരിച്ച ഡിബിയു ഔട്ട് ലെറ്റുകള്‍ സാധ്യമാക്കും.
ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍ക്കായി അപേക്ഷിക്കുക, അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് കാണുക, നികുതി അടയ്ക്കുക, ബില്ലുകള്‍ അടയ്ക്കുക, നോമിനേഷനുകള്‍ നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഇവ നിര്‍വഹിക്കും.