പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

പിഎം കിസാൻ സമ്മാൻ നിധിയുടെ പുതിയ ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക്; നേട്ടമാകുക രാജ്യത്തൊട്ടാകെയുള്ള 9.4 കോടി കർഷകർക്ക്

ന്യൂഡൽഹി: കർഷകരുടെ കാത്തിരിപ്പിന് അവസാനം, പിഎം-കിസാൻ സമ്മാൻ നിധിയുടെ(PM Kisan Samman Nidhi) 18-ാം ഗഡു പ്രധാനമന്ത്രി(Prime minister) മഹാരാഷ്ട്രയിലെ വാഷിമിൽ പ്രകാശനം ചെയ്തു. രാജ്യത്തൊട്ടാകെയുള്ള 9.4 കോടി കർഷകർക്ക് ഇടനിലക്കാരുടെ പങ്കാളിത്തമില്ലാതെ നേരിട്ട് നൽകുന്ന ആനുകൂല്യമാണ് ഇത്.

പിഎം കിസാൻ യോജനയുടെ ഗുണഭോക്താക്കൾക്ക് ഒരു ഗഡുവിൽ 2,000 രൂപ എന്ന കണക്കിൽ ഒരു വർഷത്തിൽ മൂന്ന് തവണയായി 6,000 രൂപ ലഭിക്കുന്നു. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 17 ഗഡുക്കളാണ് കേന്ദ്ര സർക്കാർ ഇതുവരെ പുറത്തിറക്കിയത്.

സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കർഷകർക്കും അവരുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുമ്പോൾ സ്റ്റാറ്റസിൻ്റെ ട്രാക്ക് പരിശോധിക്കാൻ കഴിയും. അതേസമയം ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണെന്ന് അർഹരായ കർഷകർ ശ്രദ്ധിക്കേണ്ടതാണ്.

ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പിഎംകിസാൻ പോർട്ടലിൽ ലഭ്യമാണ് അല്ലെങ്കിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇകെവൈസിക്കായി അടുത്തുള്ള സിഎസ്‌സി കേന്ദ്രങ്ങളെ ബന്ധപ്പെടാവുന്നതാണ്. സംശയ നിവാരണത്തിന് പിഎംകിസാൻ ഹെൽപ്പ് ലൈൻ നമ്പറായ 155261 / 011-24300606 എന്നതിൽ ബന്ധപ്പെടാം.

പിഎം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടിക എങ്ങനെ പരിശോധിക്കാം

*https://pmkisan.gov.in/ എന്ന പിഎം-കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:
*ഹോംപേജിൽ ‘Farmer Corner’ എന്നത് തിരഞ്ഞെടുക്കുക.
*അതിനുശേഷം ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്യുക
*ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് നിങ്ങൾക്ക് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക് അല്ലെങ്കിൽ ഗ്രാമം തിരഞ്ഞെടുക്കാം.
*നിങ്ങളുടെ സ്റ്റാറ്റസ് അറിയാൻ ‘Get Report’ ക്ലിക്ക് ചെയ്യുക.

X
Top