Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

മികവിനായി സംസ്ഥാനങ്ങള്‍ മത്സരിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഐതിഹാസിക ദിനമെന്ന് പറഞ്ഞ പ്രധാനമന്ത്രി കഴിഞ്ഞ 75 വര്‍ഷം ഉയര്‍ച്ച താഴ്ചകളുടേതായിരുന്നെന്ന് ഓര്‍മ്മിച്ചു എങ്കിലും ഇന്ത്യ മുന്നേറി.

അടുത്ത 25 വര്‍ഷം നിര്‍ണ്ണായകമാണെന്നും ഇതിനായി പഞ്ചപ്രതിജ്ഞകള്‍ പാലിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1 വികസിത ഭാരതം, 2. അടിമത്ത മനോഭാവം അവസാനിപ്പിക്കല്‍ 3.പൈതൃകത്തില്‍ അഭിമാനിക്കുക 4.ഏകത 5. പൗരധര്‍മ്മം പാലിക്കല്‍ എന്നിവയാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ച പഞ്ച പ്രതിജ്ഞകള്‍.

രാജ്യം മുന്നേറാനായി പ്രധാനമന്ത്രി മുന്നോട്ടുവച്ച മറ്റ് നിര്‍ദ്ദേശങ്ങള്‍ ചുവടെ.

1.ഭാഷയിലേയും പ്രവര്‍ത്തിയിലേയും സ്ത്രീ വിരുദ്ധത ഒഴിവാക്കണം.

2.സാമൂഹിക അച്ചടക്കം അനിവാര്യം

3.സംസ്ഥാനങ്ങളുടേത് മത്സാരാധിഷ്ഠിത സഹകരണം ആകണം.

4.എല്ലാത്തിനും ഉപരി ഇന്ത്യയെന്ന വികാരമാണ് വേണ്ടത്.
5.ആഗോളതാപനത്തെ പരിഹരിക്കുന്നതിന് ശ്രമം വേണം.
6.ആത്മനിര്‍ഭര്‍ ഇന്ത്യ സര്‍ക്കാര്‍ പരിപാടി അല്ല. എല്ലാ പൗരന്മാരുടെയും സര്‍ക്കാരുകളുടെയും കടമ ആണ്. ഇത് വിജയിപ്പിക്കാന്‍ കൂട്ടായ പരിശ്രമം വേണം.
7.ഡീപ് ഓഷ്യന്‍ മിഷന്‍ വിപുലീകരിക്കും. സമുദ്ര ഗവേഷണത്തിന് യുവാക്കളെ സഹായിക്കാനാണ് ഇത്.

സ്വാമി വിവേകാന്ദനും ശ്രീനാരായണ ഗുരുദേവനുമടുക്കമുള്ള മഹാന്മാര്‍ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചു.
9.ആദിവാസി സമൂഹത്തേയും അഭിമാനത്തോടെ ഓര്‍ക്കുന്നു.
10.വിഭജനത്തിന്റെ ഹൃദയവേദനയോടെയാണ് രാഷ്ട്രം പുലരുന്നത്.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പല പ്രശ്‌നങ്ങള്‍ക്കും ലോകം പരിഹാരം കാണുന്നത് ഇന്ത്യയില്‍ നിന്നാണ്. രാഷ്ട്രീയ സ്ഥിരതയുടെ കാഴ്ച ഇന്ത്യ കാട്ടി കൊടുത്തു, വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി, ഇതില്‍ അഭിമാനിക്കണം.

ഈയൊരു ശാക്തീകരണത്തിനാണ് താന്‍ ശ്രമിച്ചത്. ഇതേ ചേതനയാണ് സ്വാതന്ത്ര്യം നേടിതന്നതെന്നും കോവിഡ് പോരാട്ടത്തിനും ദേശീയ പതാക ക്യാമ്പയ്‌നും ഇന്ധനമായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ 24 മണിക്കൂറും കാക്കുന്ന സൈനികരെ സല്യൂട്ട് ചെയ്യുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

X
Top