Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

പഞ്ച്പ്രാണ്‍ പ്രതിജ്ഞയുമായി പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: അടുത്ത 25 വര്‍ഷം രാജ്യത്തിന് അതിനിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75 ാം സ്വാതന്ത്ര്യ ദിന വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ പ്രധാനമന്ത്രി എല്ലാ പൗരന്മാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

അടുത്ത 25 വര്‍ഷം രാജ്യത്തിന് നിര്‍ണ്ണായകമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിനായി അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണമെന്നും ആവശ്യപ്പെട്ടു. 1 വികസിത ഭാരതം, 2. അടിമത്ത മനോഭാവം അവസാനിപ്പിക്കല്‍ 3.പൈതൃകത്തില്‍ അഭിമാനിക്കുക 4.ഏകത 5. പൗരധര്‍മ്മം പാലിക്കല്‍ എന്നിവയാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ച പഞ്ച പ്രതിജ്ഞകള്‍. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി ഇന്ത്യയെ സ്‌നേഹിക്കുന്നവരെ അഭിനന്ദനം അറിയിച്ചു.

പുതുദിശയിലേയ്ക്ക് ചുവടുവയ്ക്കുമ്പോള്‍ ദൃഢനിശ്ചയം ആവശ്യമാണ്. അതിനായി പഞ്ച പ്രതിജ്ഞകള്‍ പാലിക്കണം. രാവിലെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അര്‍പ്പിച്ചു. പുഷ്പാര്‍ച്ചന നടത്തി.

അതിനുശേഷം ചെങ്കോട്ടയിലെത്തിയ അദ്ദേഹത്തെ പ്രതിരോധ മന്ത്രി , സഹ പ്രതിരോധ മന്ത്രി , പ്രതിരോധ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.അതിനുശേഷം ദേശീയ പതാക ഉയര്‍ത്തി.

വായു സേന ഹെലികോപ്ടറുകള്‍ പുഷ്പ വൃഷ്ടി നടത്തി.

X
Top