Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

തിരക്കിട്ട കർമ പദ്ധതികളുമായി പ്രധാനമന്ത്രിയുടെ ഓഫീസ്; മൂന്നാം തവണയും അധികാരം ലഭിക്കുമെന്ന ആത്മവിശ്വാസത്തിൽ മോദി സർക്കാർ

ന്യൂഡൽഹി: ഇത്തവണത്തെ ഇടക്കാല ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസത്തോടെ ഒരു പ്രസ്താവന നടത്തിയിരുന്നു.

ഇടക്കാല ബജറ്റിൽ പതിവ് കീഴ്വഴക്കങ്ങൾ ഒന്നും ഉണ്ടാവില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷമുള്ള തൻെറ സർക്കാരിൻെറ സമ്പൂർണ ബജറ്റിൽ ഒട്ടേറെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നുമായിരുന്നു പരാമർശം. അതേ, ബിജെപി ഏതാണ്ട് ഭരണത്തുടർച്ച ഉറപ്പിച്ച് തന്നെ തെരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുകയാണ്. കേന്ദ്ര നേതൃത്വത്തിനും അണികൾക്കും എല്ലാം ഈ ആത്മവിശ്വാസമുണ്ട്.

മൂന്നാം ഘട്ടത്തിലേക്കുള്ള കർമ പദ്ധതികളും അണിയറയിൽ തയ്യാറായിക്കഴിഞ്ഞു. ഇപ്പോൾ ഉയർന്ന ഇറക്കുമതിയുള്ള മേഖലകളിൽ ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്നതിനും മുൻഗണന നൽകും.

ഇറക്കുമതിച്ചെലവുകൾ കുറച്ച് കയറ്റുമതി ഉയ‍ർത്താൻ നടപടികൾ സ്വീകരിക്കും. ഈ രംഗത്തെ മത്സരശേഷി വർദ്ധിപ്പിക്കുമെന്ന് സർക്കാർ ഉപദേഷ്ടാവ് അരവിന്ദ് വിർമാനി പറഞ്ഞു.

വ്യാപാര രംഗത്തെ തടസങ്ങൾ കുറക്കാനും ഉൽപ്പാദനാധിഷ്ഠിത ഇൻസെന്റീവ് പ്ലാനുകൾ മെച്ചപ്പെടുത്താനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇതിനായി നികുതിയിളവുകൾ ഉൾപ്പെടെ പരിഗണനയിലുണ്ട്.

രാജ്യത്ത് ഉൽപ്പാദനം വർധിപ്പിക്കുന്നതിനും കയറ്റുമതി മത്സരാധിഷ്ഠിതമാക്കുന്നതിനുമായി ഈ വർഷമാദ്യം മൊബൈൽ നിർമാണ ഘടകങ്ങളുടെ നികുതി കുറച്ചിരുന്നു. നികുതിയിളവുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകി നിരവധി കമ്പനിളെ മോദി സർക്കാർ രാജ്യത്തേക്ക് ആകർഷിക്കുകയാണ്.

ആപ്പിൾ, സാംസങ് പോലുള്ള വൻകിട ഭീമൻമാ‍ർ ഇന്ത്യയിൽ കൂടുതൽ നിക്ഷേപങ്ങൾക്ക് തയ്യാറായേക്കും. 2025 -ഓടെ രാജ്യത്തെ മൊത്തം ജിഡിപിയുടെ 25 ശതമാനായി ആഭ്യന്തര ഉൽപ്പാദനം ഉയ‍ർത്തുമെന്ന സൂചനകളുണ്ട്.

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കു‍ം. ഇതിന് യുഎസ് ഉൾപ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികളുമായുള്ള കരാറുകൾ ഇന്ത്യ വേഗത്തിലാക്കുമെന്നാണ് സൂചന.

യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര പങ്കാളിത്തം വർധിപ്പിക്കും.

X
Top