പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

കൊച്ചി: പ്രധാനമന്ത്രി സൂര്യ ഘര്‍ പദ്ധതിക്കു കീഴില്‍ രാജ്യത്തുടനീളം നാല് ലക്ഷത്തിലധികം മേല്‍ക്കൂര സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി.

നവംബര്‍ 3-6 തീയതികളില്‍ ദേശീയ തലസ്ഥാനത്ത് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ഏഴാമത് ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് (ഐഎസ്എ) അസംബ്ലിയുടെ കര്‍ട്ടന്‍ റൈസര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി (എംഎന്‍ആര്‍ഇ) മന്ത്രി.

‘കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളില്‍ ഇന്ത്യ ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. ഞങ്ങള്‍ ഒരേസമയം നമ്മുടെ സ്വന്തം ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞയാഴ്ചവരെ പ്രധാനമന്ത്രി സൂര്യ ഘര്‍: മുഫ്ത് ബിജിലി യോജനയ്ക്ക് കീഴില്‍ ഇന്ത്യ 400,000 (4 ലക്ഷം) ഇന്‍സ്റ്റാളേഷനുകള്‍ നടത്തിയിട്ടുണ്ട’്, അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒരു കോടി വീടുകളില്‍ റൂഫ്ടോപ്പ് സോളാര്‍ ഉപകരണങ്ങള്‍ സ്ഥാപിച്ച് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കിക്കൊണ്ട് പ്രകാശിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതിക്കു കീഴില്‍ 1.28 കോടി രജിസ്ട്രേഷനുകള്‍ നടന്നതായി ജൂലൈയില്‍ ജോഷി പറഞ്ഞിരുന്നു.
2024 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ ഏകദേശം 17.44 GW സോളാര്‍ ഫോട്ടോവാള്‍ട്ടെയ്ക് കപ്പാസിറ്റി കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ മൊത്തം സ്ഥാപിത ഊര്‍ജ്ജ ശേഷിയുടെ 20 ശതമാനം സൗരോര്‍ജ്ജമാണ്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിലധികം വളര്‍ച്ചാ നിരക്ക് ഇത് കാണിക്കുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, സെപ്റ്റംബര്‍ വരെ രാജ്യത്തെ മൊത്തം സ്ഥാപിതമായ വൈദ്യുതി ഉല്‍പ്പാദന ശേഷി 452.694 GW ആയിരുന്നു.

X
Top