Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

പിഎംഐ: സേവന മേഖല വികാസം 13 വര്‍ഷത്തെ ഉയര്‍ച്ചയില്‍

ന്യൂഡല്‍ഹി: എസ്ആന്റ്പി സര്‍വീസസ് പിഎംഐ സൂചിക പ്രകാരം ഇന്ത്യന്‍ സേവന മേഖല, ജൂലൈയില്‍ 13 വര്‍ഷത്തെ ഉയര്‍ന്ന വികാസം രേഖപ്പെടുത്തി. 62.3 ലേയ്ക്കാണ് പിഎംഐ സൂചിക വളര്‍ന്നത്.ഇത് തുടര്‍ച്ചയായ 23ാം മാസമാണ് സേവനരംഗം നേട്ടമുണ്ടാക്കുന്നത്.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ സേവന മേഖലയുടെ പങ്ക് പ്രതിഫലിപ്പിക്കുന്നതാണ് സൂചികയുടെ പ്രകടനം, എസ്ആന്റ് പി നിരീക്ഷിക്കുന്നു. ഡിമാന്റ് ശക്തമായി തുടരുന്നു. പുതിയ ഓര്‍ഡറുകള്‍ 2021 ഓഗസ്റ്റി ന് ശേഷം വര്‍ദ്ധിച്ചുവരികയാണ്. ജൂലൈയില്‍ അന്താരാഷ്ട്ര ഡിമാന്റ് കൂടുതല്‍ മെച്ചപ്പെട്ടു.

അതായത്, 2014 സെപ്റ്റംബറില്‍ സീരീസ് ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ശക്തമായ ആവശ്യകത. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, യുഎഇ എന്നിവയാണ് വളര്‍ച്ചയുടെ പ്രധാന ഉറവിടങ്ങള്‍. അതേസമയം, 2022 ജൂണിന് ശേഷം പ്രവര്‍ത്തനച്ചെലവ് അതിവേഗം ഉയരുകയും കമ്പനികള്‍ ആ ഭാരം ഉപഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്തു.

എങ്കിലും മൂന്ന് മാസത്തിനിടയിലെ കുറഞ്ഞ വേഗതയിലാണ് അവര്‍ അവരുടെ വിലനിര്‍ണ്ണയ തന്ത്രങ്ങള്‍ പുതുക്കിയത്. മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സേവനങ്ങള്‍ ഇപ്പോഴും മിതമാണെന്ന് എസ്ആന്റ്പി നിരീക്ഷിക്കുന്നു. മാത്രമല്ല, ഭാവി പ്രവര്‍ത്തനങ്ങളെക്കുറിക്കുന്ന ഉപ സൂചിക, ജൂണിലെ ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നും വീണു.

കാലാവസ്ഥ അനിശ്ചിതത്വമാണ് കാരണം. എങ്കിലും ശുഭാപ്തി വിശ്വാസം ഇപ്പോഴും ശക്തമായി തുടരുന്നു. കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് തുടര്‍ന്നെങ്കിലും നിയമനം താരതമ്യേന ദുര്‍ബലമാണ്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേയ്ക്കാണ് നിയമനം കൂടുതലും.

നേരത്തെ ജൂലൈ മാനുഫാക്ച്വറിംഗ് പിഎംഐ 57.7 ലേയ്ക്ക് താഴ്ന്നിരുന്നു. എങ്കിലും സേവനമേഖലയുടെ കരുത്തില്‍ സംയുക്ത പിഎംഐ 13 വര്‍ഷത്തെ ഉയരത്തിലാണ്. അതായത് 61.9 നിരക്കില്‍.

X
Top