ന്യൂഡല്‍ഹി: മുന്‍നിര പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1255.4 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 307 ശതമാനം അധികം.
തുടര്‍ച്ചയായി 8 ശതമാനവും അറ്റാദായം ഉയര്‍ന്നു. ആസ്തി ഗുണമേന്മയും മെച്ചപ്പെട്ടിട്ടുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തി 8.74 ശതമാനത്തില്‍ നിന്നും 7.73 ശതമാനമായി കുറയുകയായിരുന്നു.
അറ്റ നിഷ്‌ക്രിയ ആസ്തി 2.72 ശതമാനത്തില്‍ നിന്നും 1.98 ശതമാനമായാണ് മെച്ചപ്പെട്ടത്.മൊത്തം വരുമാനം 34.2 ശതമാനം ഉയര്‍ന്ന് 28579.27 കോടി രൂപയായി. ബാങ്ക് അടുത്തിടെ ബാസല്‍ 3 കംപ്ലയിന്റ് ടയര്‍ -2 ക്യാപിറ്റല്‍ ബോണ്ടുകളില്‍ നിന്ന് 3,090 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.
7.74 ശതമാനമാണ് പ്രതിവര്‍ഷ കൂപ്പണ്‍ നിരക്ക്.കൂടാതെ ഭൂട്ടാന്‍ അനുബന്ധ സ്ഥാപനമായ ഡ്രൂക് പിഎന്‍ബി ബാങ്ക് ലിമിറ്റഡില്‍ 72.82 കോടി രൂപ നിക്ഷേപിച്ചു.