Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

പിഎൻബി എഫ്ഡി പലിശ നിരക്ക് 50 ബിപിഎസ് വരെ വർദ്ധിപ്പിച്ചു

ഞ്ചാബ് നാഷണൽ ബാങ്കിൽ 2 കോടിയിൽ താഴെ നിക്ഷേപമുള്ളവർക്ക് 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) വരെ വർദ്ധിപ്പിച്ചു. പുതിയ നിരക്കുകൾ 2023 നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു.

സാധാരണ പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 3.05% മുതൽ 7.25% വരെ എഫ്ഡി പലിശ നിരക്കുകൾ പിഎൻബി വാഗ്ദാനം ചെയ്യുന്നു. 444 ദിവസത്തെ കാലാവധിയിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.25% വാഗ്ദാനം ചെയ്യുന്നു. 180 മുതൽ 270 ദിവസത്തെ കാലാവധിയിൽ 50 ബിപിഎസ് എഫ്ഡി പലിശ നിരക്ക് 5.50 ശതമാനത്തിൽ നിന്ന് 6 ശതമാനമായും 271 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള കാലയളവിൽ സാധാരണ പൗരന്മാർക്ക് 5.80 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായും ബാങ്ക് വർധിപ്പിച്ചു.

60 വയസ്സിന് താഴെയും 80 വയസ്സിന് താഴെയുമുള്ള മുതിർന്ന പൗരന്മാർക്ക് 5 വർഷം വരെയുള്ള കാലയളവിൽ ബാധകമായ കാർഡ് നിരക്കുകളേക്കാൾ 50 ബി പി എസ് അധിക പലിശയും, 5 വർഷത്തിന് മുകളിലുള്ള കാലയളവിൽ 80 ബിപിഎസ് പലിശയും 2 കോടി രൂപക്ക് താഴെയുള്ള നിക്ഷേപങ്ങൾക്ക് ഈടാക്കും. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 4% മുതൽ 7.75% വരെ എഫ്ഡി പലിശ നിരക്കുകൾ പി എൻ ബി വാഗ്ദാനം ചെയ്യുന്നു.

80 വയസും അതിനുമുകളിലും പ്രായമുള്ള സൂപ്പർ സീനിയർ സിറ്റിസൺസിന് 80bps അധിക പലിശ നിരക്ക് ലഭിക്കും. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 4.30% മുതൽ 8.05% വരെ എഫ്ഡി പലിശ നിരക്കുകൾ പി എൻ ബി വാഗ്ദാനം ചെയ്യുന്നു. 444 ദിവസത്തെ കാലാവധിയിൽ 8.05% എന്ന ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

സൂപ്പർ സീനിയർ സിറ്റിസണുകളുടെ എഫ്ഡി നിരക്ക് 180 മുതൽ 270 ദിവസം വരെയുള്ള കാലയളവിൽ 6.30 ശതമാനത്തിൽ നിന്ന് 6.80 ശതമാനമായും 271 ദിവസങ്ങളിൽ 45 ബിപിഎസും വർധിപ്പിച്ചു.

X
Top