Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പിഎൻബി ഹൗസിംഗ് സിഎഫ്ഒ കൗശൽ മിതാനി രാജിവച്ചു

മുംബൈ: പിഎൻബി ഹൗസിംഗ് ഫിനാൻസിന്റെ ഇടക്കാല സിഎഫ്ഒ ആയ കൗശൽ മിതാനി തന്റെ സ്ഥാനമൊഴിഞ്ഞതായി കമ്പനി ബുധനാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു. കമ്പനിയുടെ ഇടക്കാല ചീഫ് ഫിനാൻഷ്യൽ ഓഫീസറായും കീ മാനേജീരിയൽ പേഴ്‌സണലായും സേവനമനുഷ്ഠിച്ചിരുന്ന മിതാനി 2022 ഓഗസ്റ്റ് 23 ന് തന്റെ ചുമതലകളിൽ നിന്ന് രാജിവച്ചതായി കമ്പനി കൂട്ടിച്ചേർത്തു.

നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റിയുടെയും ഓഡിറ്റ് കമ്മിറ്റിയുടെയും ശുപാർശ പ്രകാരം ഈ വർഷം ഏപ്രിൽ 8 നാണ് സ്ഥാപനം അദ്ദേഹത്തെ ഇടക്കാല സിഎഫ്ഒ ആയി നിയമിച്ചത്. പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ നിയമിക്കുന്നത് പ്രക്രിയയിലാണെന്നും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇത് അറിയിക്കുമെന്നും കമ്പനി അറിയിച്ചു.

നാഷണൽ ഹൗസിംഗ് ബാങ്കിൽ (എൻഎച്ച്ബി) രജിസ്റ്റർ ചെയ്തിട്ടുള്ള ഹൗസിംഗ് ഫിനാൻസ് കമ്പനിയാണ് പിഎൻബി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്. കൂടാതെ പഞ്ചാബ് നാഷണൽ ബാങ്കാണ് (PNB) കമ്പനിയുടെ പ്രൊമോട്ടർമാർ.

X
Top