Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വിനയ് ഗുപ്ത പിഎൻബി ഹൗസിംഗ് ഫിനാൻസ് സിഎഫ്ഒ

മുംബൈ: വിനയ് ഗുപ്തയെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായും (സിഎഫ്ഒ) കമ്പനിയുടെ പ്രധാന മാനേജർമാരായും നിയമിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി പിഎൻബി ഹൗസിംഗ് ഫിനാൻസ് അറിയിച്ചു. നിയമനം 2022 ഒക്ടോബർ 26 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റിയുടെയും ഓഡിറ്റ് കമ്മിറ്റിയുടെയും ശുപാർശയുടെ അടിസ്ഥാനത്തിൽ പിഎൻബി ഹൗസിംഗ് ഫിനാൻസ് ബോർഡ്, വിനയ് ഗുപ്തയെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായും കമ്പനിയുടെ പ്രധാന മാനേജർമാരായും നിയമിക്കുന്നതിന് അംഗീകാരം നൽകി.

സാമ്പത്തിക മേഖലയിൽ 20 വർഷത്തിലേറെ പരിചയമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് ആണ് വിനയ് ഗുപ്ത. ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഫിനാൻഷ്യൽ പ്ലാനിംഗ്, ഇന്ത്യൻ, യുഎസ് ജിഎഎപി അക്കൗണ്ടിംഗ്, ട്രഷറി ഓപ്പറേഷൻസ്, ബജറ്റിംഗ്, ഫോർകാസ്റ്റിംഗ്, റെഗുലേറ്ററി റിപ്പോർട്ടിംഗ്, എംഐഎസ് എന്നിവയിൽ അദ്ദേഹത്തിന് വിപുലമായ അനുഭവ പരിചയമുണ്ട്.

ഓഹരി വിറ്റഴിക്കൽ, ലയനം, ഐപിഒ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിൽ, ഗുപ്ത എസ്ബിഐ കാർഡ്സ് ആൻഡ് പേയ്‌മെന്റ് സർവീസസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പിഎൻബി ഹൗസിംഗ് ഫിനാൻസ് അറിയിച്ചു. നിക്ഷേപം സ്വീകരിക്കുന്ന ഒരു ഹൗസിംഗ് ഫിനാൻസ് കമ്പനിയാണ് പിഎൻബി ഹൗസിംഗ് ഫിനാൻസ്.

X
Top