രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

വായ്പ വിതരണത്തിൽ 40 ശതമാനം വളർച്ച ലക്ഷ്യമിട്ട് പിഎൻബി ഹൗസിംഗ് ഫിനാൻസ്

മുംബൈ: പാൻഡെമിക്കിന് ശേഷം ആഭ്യന്തര ഭവന ധനകാര്യ മേഖല ഇപ്പോൾ ശക്തമായ ഡിമാൻഡിന് സാക്ഷ്യം വഹിക്കുന്നതിനാൽ പിഎൻബി ഹൗസിംഗ് ഫിനാൻസ് വായ്പ വിതരണത്തിൽ 40 ശതമാനത്തിന്റെ ശക്തമായ വളർച്ച പ്രതീക്ഷിക്കുന്നതായി കമ്പനി മേധാവി പറഞ്ഞു.

റിയൽ എസ്റ്റേറ്റ് കുതിച്ചുചാട്ടവും രാജ്യത്തെ സാമ്പത്തിക പ്രവർത്തനവും പാർപ്പിടത്തിന്റെ ഉയർന്ന ദൗർലഭ്യവും കാരണം, ഹൗസിങ് വിഭാഗത്തിൽ ഡിമാൻഡ് ഇപ്പോൾ വളരെ കൂടുതലാലാണെന്ന് പിഎൻബി ഹൗസിംഗ് ഫിനാൻസ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗിരീഷ് കൗസ്ഗി പറഞ്ഞു.

ഈ വർഷം വിതരണത്തിൽ 40 ശതമാനം വളർച്ചയും ലോൺ ബുക്കിൽ 10 ശതമാനം വളർച്ചയുമാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് കൗസ്ഗി പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഹൗസിംഗ് ഫിനാൻസ് കമ്പനിയുടെ അറ്റാദായം 49.3 ശതമാനം വർധിച്ച് 7,045 കോടി രൂപയായി ഉയർന്നിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച അഞ്ച് ഹൗസിംഗ് ഫിനാൻസ് കമ്പനികളിൽ ഒന്നാണ് പിഎൻബി ഹൗസിംഗ്.

ഈ വർഷം മുമ്പത്തേതിനേക്കാൾ വളരെ മികച്ചതായിരിക്കുമെന്ന് കൗസ്ഗി പറഞ്ഞു. കമ്പനിയുടെ നിലവിലെ ലോൺ ബുക്ക് 52,124 കോടി രൂപയാണ്.

X
Top